പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കിസാൻ സമ്മാൻ നിധി വോട്ടു ചെയ്യാൻകൈക്കൂലി നൽകുന്നതിന്സമമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് പി ചിദംബരം. കർഷകരുടെ അക്കൗണ്ടിലേക്ക് 6000 രൂപ നേരിട്ട് നൽകുന്ന പദ്ധതി പ്രധാനമന്ത്രി ,രാവിലെ ഉദ്ഘാടനം ചെയ്തതിന് പിന്നാലെയാണ് ചിദംബരത്തിന്‍റെ വിമർശനം.
കിസാൻ സമ്മാൻ നിധി വോട്ടിനുളള കൈക്കൂലി: പി. ചിദംബരം
വോട്ടിന് കൈക്കൂലി നൽകുന്നതിലും അപമാനകരമായ ഒന്ന് ജനാധിപത്യത്തിൽ ഉണ്ടാകാനില്ല. തെരഞ്ഞെടുപ്പ് കമ്മീഷന് തടയാനാകുന്നില്ലെന്നത് അതിലും അപമാനകരമെന്നും ചിദംബരം.
'ഇന്ന് വോട്ടിനായി പണം നൽകിയ ദിവസമാണ് . വോട്ടിനു വേണ്ടി 2000 രൂപ വീതമാണ് ഓരോ കർഷക കുടുംബത്തിനും ബിജെപി സർക്കാർ ഔദ്യോഗികമായി കൈക്കൂലി നൽകിയിരിക്കുന്നത് ' എന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്.വോട്ടിന് കൈക്കൂലി നൽകുന്നതിലും അപമാനകരമായ ഒന്ന് ജനാധിപത്യത്തിൽ ഉണ്ടാകാനില്ല. അതിലും അപമാനകരം എന്തെന്നാൽ തെരഞ്ഞെടുപ്പ് കമ്മീഷനു പോലും ഇത് തടയാനാകുന്നില്ലെന്നതാണ് അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ന് രാവിലെ, ഉത്തർ പ്രദേശിലെ ഗോരഖ്പൂരിലാണ് കിസാൻ സമ്മാൻ നിധി പദ്ധതി പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തത്. ഇത് പ്രകാരം രണ്ട് ഹെക്ടറിൽ താഴെ ഭൂമിയുള്ള കർഷകർക്ക് മൂന്ന് തവണകളിലായിആറായിരം രൂപ നൽകും. 12 കോടി കർഷകർ പദ്ധതിയുടെ ഗുണഭോക്താക്കളാകുമെന്നാണ് വിലയിരുത്തൽ.