കേരളം

kerala

നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷ വൈകും

പ്രതികളിലൊരാള്‍ ദയാഹര്‍ജി സമര്‍പ്പിച്ച സാഹചര്യത്തിലാണ് വധശിക്ഷ ഈ മാസം 22ന് നടപ്പാക്കുന്നത് സംബന്ധിച്ച് അവ്യക്തത നിലനില്‍ക്കുന്നതെന്ന് ഡല്‍ഹി സര്‍ക്കാര്‍ കോടതിയെ അറിയിച്ചു

By

Published : Jan 16, 2020, 4:27 PM IST

Published : Jan 16, 2020, 4:27 PM IST

Updated : Jan 16, 2020, 5:49 PM IST

Nirbhaya gangrape  Nirbhaya convicts  No hanging  Justice delayed  നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷ വൈകും  നിര്‍ഭയ കേസ്
നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷ വൈകും

ന്യൂഡൽഹി:നിർഭയ കൂട്ടബലാത്സംഗക്കേസിലെ പ്രതികളുടെ വധശിക്ഷ വൈകും. പ്രതികളിലൊരാള്‍ ദയാഹര്‍ജി സമര്‍പ്പിച്ച സാഹചര്യത്തിലാണ് വധശിക്ഷ ജനുവരി 22ന് നടപ്പാക്കുന്നത് സംബന്ധിച്ച് അവ്യക്തത നിലനില്‍ക്കുന്നതെന്ന് ഡല്‍ഹി സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. പുതിയ മരണ വാറണ്ട് പുറപ്പെടുവിക്കാന്‍ കീഴ്‌ക്കോടതിയെ സമീപിക്കുമെന്നാണ് സര്‍ക്കാരിന്‍റെ വിശദീകരണം.

നിര്‍ഭയ കേസ് പ്രതി മുകേഷ് സിങ് ബുധനാഴ്ചയാണ് രാഷ്ട്രപതിക്ക് ദയാഹര്‍ജി നല്‍കിയത്. ദയാഹര്‍ജി തള്ളിയാല്‍ പതിനാല് ദിവസത്തെ നോട്ടീസ് പിരീഡ് പ്രതികള്‍ക്ക് നല്‍കണം. രാഷ്ട്രപതി ദയാഹര്‍ജിയില്‍ തീരുമാനമെടുക്കുന്നതുവരെ വധശിക്ഷ നീട്ടിവെക്കണമെന്നാണ് മുകേഷ് സിംഗ് കോടതിയില്‍ ആവശ്യപ്പെട്ടത്.

Last Updated : Jan 16, 2020, 5:49 PM IST

ABOUT THE AUTHOR

...view details