ജാർഖണ്ഡ്:ബീഫ് വില്‍പന നടത്തിയെന്ന സംശയത്തെ തുടന്ന് ഒരാളെ ജാർഖണ്ഡില്‍ ആൾക്കൂട്ടം തല്ലിക്കൊന്നു. സംസ്ഥാനത്തെ ഖുശി ജില്ലയില്‍ ഞായറാഴ്ച്ചയായിരുന്നു സംഭവമെന്ന് പൊലീസ് പറഞ്ഞു. ലാപുങ്ങ് ഗ്രാമവാസി ക്ലാന്‍റസ് ബാർലയാണ് മരിച്ചത്.
ബീഫ് വില്‍പ്പന നടത്തിയെന്ന് ആരോപിച്ച് ജാർഖണ്ഡ് സ്വദേശിയെ തല്ലിക്കൊന്നു - Jharkhand police
ബീഫ് വില്‍പന നടത്തിയെന്ന സംശയത്തെ തുടന്ന് ജാർഖണ്ഡില്‍ ഒരാളെ ആൾക്കൂട്ടം തല്ലിക്കൊന്നു. മൂന്ന്പേർക്ക് സാരമായി പരുക്കേറ്റു.
one
ആൾക്കൂട്ട ആക്രമണത്തില്‍ സാരമായി പരിക്കേറ്റ മറ്റ് മൂന്നുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആൾക്കൂട്ട ആക്രമണത്തെ തുടർന്ന് ക്രമസമാധാന പാലനത്തിനായി പ്രദേശത്ത് പൊലീസിനെ വിന്യസിച്ചു. നിലവില്‍ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും പൊലീസ് അധികൃതർ വ്യക്തമാക്കി.