തെലങ്കാനയിലെ നിസാമാബാദ് ലോക്സഭാ മണ്ഡലത്തിൽ 56 കർഷകർ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. തെലങ്കാന രാഷ്ട്ര സമിതിയുടെ കർഷക വിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ചാണ് കർഷകർ നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്.സംസ്ഥാനം ഭരിക്കുന്ന ടിആർഎസ് സർക്കാർ മഞ്ഞളിനും ചോളത്തിനും മതിയായ വില നൽകുന്നില്ലെന്നാണ് കര്‍ഷകരുടെ ആരോപണം. കഴിഞ്ഞ കുറച്ച് ആഴ്ചകളായി കർഷകർ ഇക്കാര്യത്തിൽ പ്രതിഷേധം തുടരുകയാണ്.
സർക്കാരിനോടുള്ള പ്രതിഷേധം: തെലങ്കാനയിൽ തെരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങി കർഷകർ - നയങ്ങൾ
തെലങ്കാന ഭരിക്കുന്ന തെലങ്കാന രാഷ്ട്ര സമിതിയുടെ കർഷക വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ചാണ് കർഷകർ ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങുന്നത്.
നാമനിർദ്ദേശ പത്രികയുമായി നിൽക്കുന്ന കർഷകർ
നിസാമാബാദിലെ കർഷകരുടെ നടപടിക്ക്പിന്നാലെ തെലങ്കാനയിലെ സുയിബാബുലിലെ കർഷകരും ഖമ്മം ലോക്സഭാ മണ്ഡലത്തിൽ മത്സരിക്കാൻ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.