ന്യൂ ഡല്‍ഹി: രാജ്യത്തെ ബാങ്കിംങ് മേഖലയില്‍ സമഗ്ര മാറ്റത്തിന്റെ സൂചനകള്‍ നല്‍കി കേന്ദ്ര മന്ത്രി നിര്‍മല സീതാരാമന്‍. ദേശസാല്‍കൃത ബാങ്കുകള്‍ ലയിപ്പിക്കുമെന്ന് ന്യൂ ഡല്‍ഹിയില്‍ നടന്ന പത്രസമ്മേളനത്തില്‍ നിര്‍മല സീതാരാമന്‍ വ്യക്തമാക്കി. നാല് ലയനങ്ങളാണ് ഇന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. പിഎന്‍ബി, ഓറിയന്‍റല്‍ ബാങ്ക്, യുണൈറ്റഡ് ബാങ്ക് എന്നിവ ലയിപ്പിക്കും, ഇതോടെ ഇത് രാജ്യത്തെ രണ്ടാമത്തെ വലിയ ബാങ്കായി മാറും.
നാല് വന്‍ ബാങ്ക് ലയനങ്ങള്‍ പ്രഖ്യാപിച്ച് കേന്ദ്ര ധനമന്ത്രി കാനറാ ബാങ്കും സിന്‍റിക്കേറ്റ് ബാങ്കും ലയിക്കുന്നതോടെ രാജ്യത്തെ നാലാമത്തെ വലിയ ബാങ്ക് രൂപികൃതമാകും. 15.20 ലക്ഷം കോടി രൂപയുടെ ബിസിനസാണ് ഇരു ബാങ്കുകള്‍ക്കും കൂടിയുള്ളത്.
കാനറാ ബാങ്ക് + സിന്‍ഡിക്കേറ്റ് ബാങ്ക് ഇന്ത്യന്‍ ബാങ്ക് + ആന്ധ്രാ ബാങ്ക് കാനറാ ബാങ്ക് + സിന്‍ഡിക്കേറ്റ് ബാങ്ക് അതുപോലെ തന്നെ യൂണിയന്‍ ബാങ്ക്, കോര്‍പ്പറേഷന്‍ ബാങ്ക്, ആന്ധ്ര ബാങ്ക് എന്നിവയും ഒന്നാകും. 14.59 ലക്ഷം കോടി രൂപയുടെ ബിസിനസുമായി ഇത് രാജ്യത്തെ അഞ്ചാമത്തെ വലിയ ബാങ്കാകും.
ഇന്ത്യന്‍ ബാങ്കും അലഹബാദ് ബാങ്കും ലയിപ്പിക്കുമെന്നും കേന്ദ്ര ധനമന്ത്രി വ്യക്തമാക്കി.
പിഎന്‍ബി + ഓറിയന്‍റല്‍ ബാങ്ക് + യുണൈറ്റഡ് ബാങ്ക് 18 പൊതുമേഖലാ ബാങ്കുകളിൽ 14 ഉം പ്രവർത്തിക്കുന്നത് ലാഭത്തിലാണെന്നും നിര്‍മല സീതാരമന്‍ കൂട്ടിച്ചേര്‍ത്തു.
ഇന്ത്യന്‍ ബാങ്ക് + അലഹബാദ് ബാങ്ക് പിഎന്‍ബി + ഓറിയന്‍റല്‍ ബാങ്ക് + യുണൈറ്റഡ് ബാങ്ക് അതേസമയം ഭവന വായ്‌പാ മേഖലയിലേക്ക് 3,300 കോടി രൂപയുടെ സഹായവും ധനമന്ത്രി പ്രഖ്യാപിച്ചു. വൻകിട വായ്പകളുടെ സ്ഥിതി പരിശോധിക്കും. ബാങ്കുകൾ ഭവനവായ്‌പയുടെ പലിശ കുറച്ചുതുടങ്ങി. വായ്‌പാ നടപടികള്‍ ലളിതമാക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.