കേരളം

kerala

ETV Bharat / bharat

കുണ്ട്‌ലി അതിർത്തി കടന്ന് ആയിരക്കണക്കിന് കർഷകർ സമരമുഖത്തെത്തി - Kizan mazdoor sangharsh committee news

കിസാൻ മസ്ദൂർ സംഘർഷ് സമിതിയിലെ ആയിരക്കണക്കിന് കർഷകർ ഇന്ന് ഡൽഹിയിൽ എത്തിച്ചേർന്നു

കിസാൻ മസ്ദൂർ സംഘർഷ് സമിതി വാർത്ത  കെ‌എം‌എസ്‌സി വാർത്ത  ആയിരക്കണക്കിന് കർഷകർ സമരമുഖത്തെത്തി വാർത്ത  punjab farmers reaches delhi news  kundli border farmers news  farm bill india news  KMSC news  Kizan mazdoor sangharsh committee news  farmers protest news
കുണ്ട്‌ലി അതിർത്തി കടന്ന് ആയിരക്കണക്കിന് കർഷകർ സമരമുഖത്തെത്തി

By

Published : Dec 13, 2020, 2:46 PM IST

ന്യൂഡൽഹി: കിസാൻ മസ്ദൂർ സംഘർഷ് സമിതി(കെ‌എം‌എസ്‌സി)യിലുള്ള ആയിരക്കണക്കിന് കർഷകർ കുണ്ട്‌ലി അതിർത്തി വഴി രാജ്യതലസ്ഥാനത്തെ സമരകേന്ദ്രത്തിലെത്തി. കെ‌എം‌എസ്‌സി പഞ്ചാബ് പ്രസിഡന്‍റ് സത്നം സിംഗ് പന്നു, ജനറൽ സെക്രട്ടറി സർവാൻ സിംഗ് പാണ്ഡെർ എന്നിവരുടെ നേതൃത്വത്തിലാണ് പഞ്ചാബിൽ നിന്നും കൂടുതൽ കർഷകർ ഇന്ന് സമരമുഖത്ത് എത്തിച്ചേർന്നത്.

കുണ്ട്‌ലി അതിർത്തിയിലെ ആദ്യത്തെ ചെക്ക് പോസ്റ്റിലൂടെ വലിയ ജനക്കൂട്ടമായി കർഷകരും തൊഴിലാളികളും ഡൽഹിയിലേക്ക് കടന്നു. ഇതോടെ, പൊലീസ് വലിയ ടിപ്പറുകളും ലോറികളും വാഹനങ്ങളും ഉപയോഗിച്ച് രണ്ടാം ചെക്ക് പോസ്റ്റിലെ നിയന്ത്രണം ശക്തിപ്പെടുത്തി. കെ‌എം‌എസ്‌സിയെ പ്രതിനിധീകരിച്ച് എത്തിയ കർഷകരുടെ തിരക്ക് അധികമായതിനാൽ തന്നെ, പൊലീസിന്‍റെ എട്ട് വാഹനങ്ങൾ ഉപയോഗിച്ച് പോലും നിയന്ത്രണം അസാധ്യമായെന്നാണ് റിപ്പോർട്ട്. തുടർന്ന് കുണ്ട്‌ലി അതിർത്തിയിൽ നിന്ന് ഒരു കിലോമീറ്റർ പിന്നിലേക്ക് രണ്ടാമത്തെ ചെക്ക് പോസ്റ്റ് നീക്കം ചെയ്യേണ്ടതായും വന്നു.

കർഷക സമരത്തിൽ പങ്കാളിയാകാൻ ഗുർദാസ്പൂരിൽ നിന്ന് ഈ മാസം 25ന് മറ്റൊരു സംഘം കർഷകർ ഡൽഹിയിൽ എത്തുമെന്നും കിസാൻ മസ്ദൂർ സംഘർഷ് സമിതി അറിയിച്ചു.

ABOUT THE AUTHOR

...view details