കേരളം

kerala

ETV Bharat / bharat

ഇന്ത്യയില്‍ മൂന്ന് പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു - കൊവിഡ് 19 ലേറ്റ്സ്റ്റ് ന്യൂസ്

ഇന്ത്യയില്‍ വൈറസ് ബാധയേറ്റവരുടെ എണ്ണം 34 ആയി.

Coronavirus  BSF restricted border  ഇന്ത്യയില്‍ മൂന്ന് പേര്‍ക്ക് കൂടി കൊവിഡ് 19  കൊവിഡ് 19  കൊവിഡ് 19 ലേറ്റ്സ്റ്റ് ന്യൂസ്  Coronavirus latest news
ഇന്ത്യയില്‍ മൂന്ന് പേര്‍ക്ക് കൂടി കൊവിഡ് 19

By

Published : Mar 7, 2020, 8:29 PM IST

ന്യൂഡല്‍ഹി: ഇന്ത്യയില്‍ മൂന്ന് പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ ഇന്ത്യയില്‍ വൈറസ് ബാധയേറ്റവരുടെ എണ്ണം 34 ആയി. രോഗബാധയേറ്റ രണ്ടു പേര്‍ ഇറാനില്‍ നിന്നു മടങ്ങിയെത്തിയ ലഡാക് സ്വദേശികളും ഒരാള്‍ ഒമാനില്‍ നിന്നെത്തിയ തമിഴ്‌നാട് സ്വദേശിയുമാണ്. ഇവരുടെ ആരോഗ്യനില തൃപ്‌തികരമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

ഭൂട്ടാനില്‍ നിന്നെത്തിയ കൊവിഡ് 19 പോസിറ്റീവായ രണ്ട് അമേരിക്കന്‍ സ്വദേശികള്‍ രാജ്യത്തെ വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചുവെന്നും ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയ 150 പേര്‍ നിരീക്ഷണത്തിലാണെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

ABOUT THE AUTHOR

...view details