മുംബൈ: മഹാരാഷ്ട്രയില്‍ ട്രാക്കില്‍ ഉറങ്ങിക്കിടന്നവർക്കിടയിലേക്ക് ചരക്ക് ട്രെയിൻ കയറി 16 മരണം. ഔറംഗാബാദിൽ ഇന്നു രാവിലെ 5.15 ഓടെയാണ് അപകടം ഉണ്ടായത്. മരിച്ചവരില്‍ കുട്ടികളുമുണ്ടെന്ന് സൂചന. മഹാരാഷ്ട്രയില്‍ നിന്ന് മധ്യപ്രദേശിലേക്ക് നടന്നുപോകുന്നതിനെ രാത്രിയില്‍ ട്രാക്കില്‍ ഉറങ്ങിക്കിടന്ന അതിഥി തൊഴിലാളികൾക്കിടയിലേക്കാണ് ട്രെയിന്‍ പാഞ്ഞുകയറിയത്. അഞ്ച് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ജൽനയിൽ നിന്ന് ഭൂസാവലിലേക്ക് കാൽനടയായി യാത്ര ചെയ്യുകയായിരുന്നു ഇവർ. റെയിൽവേ ട്രാക്കിലൂടെ മധ്യപ്രദേശിലേക്ക് നടന്ന ഇവർ ക്ഷീണത്തെത്തുടർന്നാണ് പാളത്തിൽ ഉറങ്ങിയത്. സംഭവത്തില്‍ റെയില്‍വേ അന്വേഷണം പ്രഖ്യാപിച്ചു. ട്രാക്കില്‍ ആളുകളെ കണ്ട് ലോക്കോ പൈലറ്റ് ട്രെയിൻ നിർത്താൻ ശ്രമിച്ചെങ്കിലും അപകടം സംഭവിക്കുകയായിരുന്നു എന്നാണ് റെയില്‍വേ നല്‍കുന്ന വിശദീകരണം.
BREAKING: മഹാരാഷ്ട്രയില്‍ ട്രെയിൻ ദുരന്തം: 16 മരണം - Goods train
Fourteen migrant workers were killed after coming under a goods train in Aurangabad district on Friday, police said.

Train accident Aurangabad accident Maharashtra Goods train Migrants killed
08:49 May 08
റെയിൽവേ ട്രാക്കിലൂടെ മധ്യപ്രദേശിലേക്ക് നടന്ന ഇവർ ക്ഷീണത്തെത്തുടർന്നാണ് പാളത്തിൽ ഉറങ്ങിയത്. സംഭവത്തില്‍ റെയില്‍വേ അന്വേഷണം പ്രഖ്യാപിച്ചു.
മഹാരാഷ്ട്രയില്‍ ട്രെയിൻ ദുരന്തം: 16 മരണം
Last Updated : May 8, 2020, 11:44 AM IST