ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈൽ വിജയകരമായി പരീക്ഷിച്ചു - പ്രതിരോധ ഗവേഷണ വികസന സംഘടന
ഇന്ത്യൻ നാവികസേനക്ക് മുതൽക്കൂട്ടാകും ബ്രാഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈലെന്ന് ഡിആർഡിഒ.
ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈൽ വിജയകരമായി പരീക്ഷിച്ചു
ന്യൂഡൽഹി:ഇന്ത്യൻ നാവികസേനയ്ക്ക് വേണ്ടി തദ്ദേശീയമായി നിർമ്മിച്ച സ്റ്റെൽത്ത് ഡിസ്ട്രോയറായ ഐഎൻഎസ് ചെന്നൈയിൽ നിന്ന് ബ്രാഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈൽ വിജയകരമായി പരീക്ഷിച്ചു. ബ്രാഹ്മോസ് അറേബ്യൻ കടലിലെ ലക്ഷ്യത്തിലേക്ക് വിജയകരമായി എത്തിയെന്ന് പ്രതിരോധ ഗവേഷണ വികസന സംഘടന (ഡിആർഡിഒ) പറഞ്ഞു. ഇന്ത്യൻ നാവികസേനക്ക് മുതൽക്കൂട്ടാകും ബ്രാഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈലെന്നും ഡിആർഡിഒ കൂട്ടിചേർത്തു.