ന്യൂഡൽഹി: 300 കിലോമീറ്റർ സ്‌ട്രൈക്ക് റേഞ്ചുള്ള ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈലിന്‍റെ പരീക്ഷണം വിജയകരം. ബംഗാൾ ഉൾക്കടലിലെ കാർ നിക്കോബാർ ദ്വീപുകൾക്ക് സമീപം സ്ഥാപിച്ച കപ്പലിനെയായിരുന്നു ലക്ഷ്യമിട്ടത്. പ്രതിരോധ ഗവേഷണ വികസന സംഘടന (ഡിആർഡിഒ) വികസിപ്പിച്ച മിസൈൽ ഇന്ത്യൻ നാവികസേനയുടെ ഐഎൻഎസ് രൺവിജയിൽ നിന്ന് രാവിലെ 9.25 നാണ് വിക്ഷേപിച്ചത്.
ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈൽ പരീക്ഷണം വിജയകരം - ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈൽ പരീക്ഷണം
മിസൈൽ സംവിധാനത്തിന്‍റെ വേഗപരിധി 298 കിലോമീറ്ററിൽ നിന്നും 450 ആയി ഉയർത്തിയിരുന്നു. ഇതോടെ ലോകത്തിലെ ഏറ്റവും വേഗതയേറിയ പ്രവർത്തന സംവിധാനമാണ് ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈലിനുള്ളത്.
ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈൽ പരീക്ഷണം വിജയകരം
ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ നിന്ന് ഈ ആഴ്‌ച ആദ്യം ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈലിന്‍റെ ലാൻഡ്- അറ്റാക്ക് പതിപ്പ് വിജയകരമായി പരീക്ഷിച്ചിരുന്നു. ലോകത്തിലെ ഏറ്റവും വേഗതയേറിയ പ്രവർത്തന സംവിധാനമാണ് ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈലിനുള്ളത്. ഡിആർഡിഒ അടുത്തിടെ മിസൈൽ സംവിധാനത്തിന്‍റെ വേഗപരിധി നിലവിലുള്ള 298 കിലോമീറ്ററിൽ നിന്ന് 450 കിലോമീറ്ററായി ഉയർത്തുകയും ചെയ്‌തിരുന്നു.