യുപിയിൽ നാല് വയസുകാരിയെ ബലാത്സംഗം ചെയ്തു; രണ്ട് പേര്‍ കസ്റ്റഡിയില്‍ - നാലു വയസുക്കാരി
പെണ്‍കുട്ടിയുടെ പിതാവ് നൽകിയ പരാതിയിലാണ് പ്രായപൂർത്തിയാകാത്ത ആൺകുട്ടികൾക്കെതിരെ കേസെടുത്തത്
യുപിയിൽ നാലു വയസുക്കാരിക്ക് നേരെ ബലാത്സംഗം; ആൺകുട്ടികൾ കസ്റ്റഡിയിൽ
ലഖ്‌നൗ: ഉത്തർപ്രദേശിലെ ഹത്രാസിൽ നാല് വയസുകാരിയെ ബലാത്സംഗം ചെയ്ത ഒമ്പതും 12 ഉം വയസുള്ള രണ്ട് ആൺകുട്ടികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ച പെൺകുട്ടിയുടെ പിതാവ് നൽകിയ പരാതിയിൽ പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. ആൺകുട്ടികളെ കസ്റ്റഡിയിലെടുത്തു. പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും തുടർനടപടികൾ നടക്കുന്നുണ്ടെന്നും പൊലീസ് അറിയിച്ചു. കഴിഞ്ഞ മാസമാണ് നാല് പുരുഷൻമാർ ചേർന്ന് യുപിയിലെ ഹത്രാസില്‍ ദലിത് യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്.