കേരളം

kerala

ETV Bharat / bharat

ടിക് ടോക്ക് വീഡിയോ ചിത്രീകരിക്കാൻ യുവാവ് ഡാമിലേക്ക് ചാടി - ടിക് ടോക്ക് വീഡിയോ ചിത്രീകരിക്കാൻ യുവാവ് ഡാമിലേക്ക് ചാടി

കർണാടകയിലെ വാണിവിലാസ സാഗര ഡാമിലാണ് സംഭവം

Boy Jumped from the Dam to make Tik Tok video  ടിക്ക് ടോക്കിനായി സാഹസികം  ടിക് ടോക്ക് വീഡിയോ ചിത്രീകരിക്കാൻ യുവാവ് ഡാമിലേക്ക് ചാടി  ടിക് ടോക്ക് വീഡിയോ ചിത്രീകരണം
ടിക് ടോക്ക് വീഡിയോ ചിത്രീകരിക്കാൻ യുവാവ് ഡാമിലേക്ക് ചാടി

By

Published : Jan 2, 2020, 2:57 PM IST

ബെംഗളൂരു: ടിക്ക് ടോക്ക് വീഡിയോ ചിത്രീകരിക്കാൻ യുവാവ് ഡാമിലേക്ക് ചാടി. കർണാടകയിലെ വാണിവിലാസ സാഗര ഡാമിലാണ് സംഭവം. ന്യൂയർ ആഘോഷിക്കാൻ ഡാമിൽ എത്തിയ സംഘത്തിലെ യുവാവാണ് ഡാമിൽ ചാടിയത്. സുഹൃത്തക്കൾ ഈ രംഗം ചിത്രീകരിക്കുകയും ചെയ്തു. ഡാമിൽ നിന്ന് യുവാവ് നീന്തി കരക്കെത്തി. വീഡിയോ വൈറലായതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.

എന്നാൽ ഇത്തരത്തിൽ അപകടകരമായ പ്രവൃത്തി ചെയ്ത യുവാവിനെതിരെ നടപടിയില്ലാത്തതിൽ ഡാം അധികൃതർക്കെതിരെ വിമർശനം ഉയർന്നിട്ടുണ്ട്. ടിക്ക് ടോക്കിനായി അപകടകരമായ പ്രവർത്തികളിൽ യുവാക്കൾ ഏർപ്പെടുന്ന നിരവധി സംഭവങ്ങൾ ഉണ്ടാകാറുണ്ട്. ടിക്ക് ടോക്കിനായി സാഹസിക വീഡിയോ ചെയ്യുന്നതിനിടയിൽ അപകടം ഉണ്ടാകുന്നതും പതിവാണ്.

ABOUT THE AUTHOR

...view details