പതിനഞ്ചുകാരിയെ ബലാത്സംഗം ചെയ്‌ത പതിനേഴുകാരൻ അറസ്റ്റിൽ - താനെ
ഈ മാസം 12 ന് താനെയിലാണ് സംഭവം നടന്നത്. വംഗാനി സ്വദേശികളായ ഇരുവരും സുഹൃത്തുക്കളായിരുന്നു.
മഹാരാഷ്‌ട്രയിൽ പതിനഞ്ചുകാരിയെ ബലാത്സംഗം ചെയ്‌ത പതിനേഴുകാരൻ അറസ്റ്റിൽ
മുംബൈ: പതിനഞ്ചുകാരിയെ ബലാത്സംഗം ചെയ്‌ത കേസിൽ പതിനേഴുകാരൻ അറസ്റ്റിലായി. വംഗാനി സ്വദേശികളായ ഇരുവരും സുഹൃത്തുക്കളായിരുന്നു. ഈ മാസം 12 ന് പ്രതി പെൺകുട്ടിയെ സുഹൃത്തിന്‍റെ വീട്ടിൽ കൂട്ടിക്കൊണ്ടുപോയാണ് ബലാത്സംഗം ചെയ്‌തതെന്ന് പൊലീസ് പറഞ്ഞു. പെൺകുട്ടിയുടെ പരാതിയിൽ പൊലീസ് കേസെടുത്തു. പരാതി നൽകാത്തതിനെ തുടർന്നാണ് പ്രതിയെ പിടികൂടാൻ വൈകിയതെന്ന് പൊലീസ് പറഞ്ഞു.