മുംബൈ:ബോളിവുഡ് നടനും സാമൂഹ്യ പ്രവര്‍ത്തകനുമായ സോനു സൂദ് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറയെ കണ്ടു. താക്കറയുടെ വീടായ സബര്‍ബനിലെ മോതോശ്രീയില്‍ ഞായറാഴ്ച രാത്രിയായിരുന്നു കൂടിക്കാഴ്ച. ലോക്ക് ഡൗണില്‍ കുടുങ്ങിയ അതിഥി തൊഴിലാളികള്‍ക്ക് വാഹനങ്ങളും ഭക്ഷണവും നല്‍കിയ സോനും സൂദിന്‍റെ പ്രവര്‍ത്തനത്തെ വിമര്‍ശിച്ച് ശിവസേനയുടെ മുഖപത്രമായ സാമ്ന ഞായറാഴ്ച ലേഖനം പ്രസിദ്ധീകരിച്ചിരുന്നു.
മഹാരാഷ്ട്രയില്‍ മഞ്ഞുരുകുന്നു; സോനു സൂദ് ഉദ്ധവ് താക്കറയെ കണ്ടു - ബോളിവുഡ് നടന്‍
ലോക്ക് ഡൗണില്‍ കുടുങ്ങിയ അതിഥി തൊഴിലാളികള്‍ക്ക് വാഹനങ്ങളും ഭക്ഷണവും നല്‍കിയ സോനും സൂദിന്‍റെ പ്രവര്‍ത്തനത്തെ വിമര്‍ശിച്ച് ശിവസേനയുടെ മുഖപത്രമായ സാമ്ന ഞായറാഴ്ച ലേഖനം പ്രസിദ്ധീകരിച്ചിരുന്നു.
മഹാരാഷ്ട്രയില്‍ മഞ്ഞുരുകുന്നു; സോനു സൂദ് ഉദ്ധവ് താക്കറയെ കണ്ടു
സോനുവിന്‍റെ പ്രവര്‍ത്തനം ബി.ജെ.പിയിലേക്കുള്ള പ്രവേശനത്തിന്‍റെ മുന്നോടിയാണെന്ന തരത്തിലായിരുന്നു വിമര്‍ശനം. സോനുവിന്‍റെ പ്രവര്‍ത്തനം രാഷ്ട്രീയം കലര്‍ന്നതാണെന്നും മാഹാത്മാവ് ആകാനുള്ള ശ്രമമാണെന്നും സഞ്ജയ് റാവത്ത് എഴുതിയ ലേഖനത്തില്‍ പറഞ്ഞിരുന്നു. 2019ലെ തെരഞ്ഞെടുപ്പ് കാലത്ത് തന്‍റെ സാമൂഹ്യമാധ്യമ അകൗണ്ട് വഴിയും മറ്റുമായി ബി.ജെ.പി അനുകൂല നിലപാടാണ് സോനു പറയുന്നതെന്നും റാവത്ത് ആരോപിച്ചിരുന്നു.