ഇംഫാല്‍: ചികിത്സയിലിരുന്ന രണ്ട് പേരുടെ ടെസ്റ്റ് റിസല്‍ട്ട് നെഗറ്റീവ് ആയതോടെ മണിപ്പൂർ കൊവിഡ് മുക്തമായതായി മുഖ്യമന്ത്രി എന്‍ ബിരേന്‍ സിങ്. ട്വിറ്ററിലൂടെയാണ് മുഖ്യമന്ത്രി ഇക്കാര്യം പ്രഖ്യാപിച്ചത്. ലോക്ക് ഡൗണ്‍ ഫലവത്തായി നടപ്പാക്കിയതിനാലും ജനങ്ങളുടെയും ആരോഗ്യ പ്രവർത്തകരുടെയും സഹകരണം കൊണ്ടുമാണ് ഈ നേട്ടം സ്വന്തമാക്കാനായതെന്ന് അദ്ദേഹം അറിയിച്ചു.
മണിപ്പൂർ കൊവിഡ് മുക്തമായി പ്രഖ്യാപിച്ച് മുഖ്യമന്ത്രി - covid news
മണിപ്പൂർ മുഖ്യമന്ത്രി എന്‍ ബിരേന്‍ സിംഗാണ് സംസ്ഥാനം കൊവിഡ് മുക്തമായി പ്രഖ്യാപിച്ചത്. പുതിയ കേസുകളൊന്നും ഇവിടെ റിപ്പോർട്ട് ചെയ്തിട്ടില്ല
![മണിപ്പൂർ കൊവിഡ് മുക്തമായി പ്രഖ്യാപിച്ച് മുഖ്യമന്ത്രി N biren news coronavirus കൊവിഡ് വാർത്ത മണിപ്പൂർ വാർത്ത എന്‍ ബിരേന്‍ വാർത്ത covid news manipur news](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6872070-522-6872070-1587398126947.jpg)
എന്‍ ബിരേന്‍
മണിപ്പൂര്‍ കൊവിഡ് മുക്തമായതായി പ്രഖ്യാപിക്കുന്നുവെന്ന് അദ്ദേഹം ട്വീറ്റ് ചെയ്‌തു. ചികിത്സയിലുള്ള രണ്ട് പേർ പൂർണമായി രോഗമുക്തി നേടി. അവരുടെ ടെസ്റ്റ് റിസല്‍ട്ട് നെഗറ്റീവാണ്. പുതിയ കേസുകള്‍ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പൊതുജനങ്ങളുടെയും ആരോഗ്യപ്രവര്‍ത്തകരുടെയും സഹകരണത്തിന്‍റെയും കര്‍ശനമായി ഏർപ്പെടുത്തിയ ലോക്ക് ഡൗണിന്‍റെയും ഫലമാണ് ഇതെന്ന് അദ്ദേഹം ട്വീറ്റില്‍ വ്യക്തമാക്കി.
മണിപ്പൂരില്‍ രണ്ട് പേര്‍ക്ക് മാത്രമാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചിരുന്നത്.