മുംബൈ:നഗരത്തിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ വാദം കേൾക്കുന്നത് താൽക്കാലികമായി നിർത്തിവച്ച് ബോംബെ ഹൈക്കോടതി. അതേസമയം, നടൻ സുശാന്ത് സിംഗ് രജ്പുത്തിന്‍റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ നടി റിയ ചക്രബർത്തിയും സഹോദരൻ ഷോവിക് ചക്രബർത്തിയും നൽകിയ ജാമ്യാപേക്ഷ ജസ്റ്റിസ് സാരംഗ് കോട്‌വാൾത്തിന്‍റെ ബെഞ്ച് വീഡിയോ കോൺഫറൻസ് വഴി ബുധനാഴ്ച പരിഗണിക്കും.
മുംബൈയില്‍ കനത്ത മഴ, വാദം കേൾക്കുന്നത് നിര്‍ത്തിവച്ച് ബോംബെ ഹൈക്കോടതി - അറസ്റ്റിലായ നടി റിയ ചക്രബർത്തി
നടി കങ്കണ റണാവത്തിന്‍റെ ഓഫീസ് കെട്ടിടം പൊളിച്ച് മാറ്റിയതിനെതിരെ ബ്രിഹൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷന് എതിരെ സമർപ്പിച്ച ഹർജിയിലും മറ്റ് കേസുകളിലും വാദം കേൾക്കുന്നത് വ്യാഴാഴ്ചത്തേക്ക് മാറ്റിവച്ചതായി ഹൈക്കോടതി രജിസ്ട്രാർ പറഞ്ഞു
മുംബൈയില്‍ കനത്ത മഴ, വാദം കേൾക്കുന്നത് നിറുത്തിവെച്ച് ബോംബെ ഹൈക്കോടതി
നടി കങ്കണ റണാവത്തിന്‍റെ ഓഫീസ് കെട്ടിടം പൊളിച്ച് മാറ്റിയതിനെതിരെ ബ്രിഹൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷന് എതിരെ സമർപ്പിച്ച ഹർജിയിലും മറ്റ് കേസുകളിലും വാദം കേൾക്കുന്നത് വ്യാഴാഴ്ചത്തേക്ക് മാറ്റിവച്ചതായി ഹൈക്കോടതി രജിസ്ട്രാർ പറഞ്ഞു. കനത്ത മഴയെത്തുടർന്ന് മുംബൈയിൽ പലയിടങ്ങളിലും വെള്ളം കയറിയിട്ടുണ്ട്. വെള്ളപ്പൊക്കത്തെത്തുടർന്ന് പലയിടത്തും റയിൽ, റേഡ് ഗതാഗതം തടസപ്പെട്ടതായി അധികൃതർ അറിയിച്ചു.