അഹമ്മദാബാദ് : അഹമ്മദാബാദ് വിമാനത്താവളത്തിൽ ബോംബ് ഭീഷണി ഉണ്ടായതിനെ തുടർന്ന് സുരക്ഷ ശക്തമാക്കി. ഇന്ന് പുലർച്ചെ 3:38 നാണ് അഹമ്മദാബാദ് വിമാനത്താവളത്തിലെ അന്താരാഷ്ട്ര ടെർമിനലിന് എയർ ഇന്ത്യ ഓഫീസ് മുഖേന ഫോണിലൂടെ ബോംബ് ഭീഷണി ഉണ്ടായത്.
അഹമ്മദാബാദ് വിമാനത്താവളത്തിൽ ബോംബ് ഭീഷണി - international terminal
ലഭിച്ചത് വ്യാജ സന്ദേശമായിരുന്നുവെന്ന് പരിശോധനക്ക് ശേഷം സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു.
indiigo
എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ (എ.എ.ഐ), സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് (സി.ഐ.എസ്.എഫ്), ലോക്കൽ പൊലീസ്, എയർപോർട്ട് പ്രതിനിധികൾ ഉൾപ്പെടെയുള്ള മറ്റ് സുരക്ഷാ ഏജൻസികളും ഉൾപ്പെടുന്ന ബോംബ് ത്രെട്ട് അസ്സെസ്മെന്‍റ് കമ്മിറ്റി (ബി.ട്ടി.എ.സി) വിമാനത്താവളത്തിലെത്തി പരിശോധന നടത്തി. ബോംബ് ഭീഷണി ഉണ്ടായിരുന്നെങ്കിലും, വിമാന സർവ്വീസുകളെ ഇത് കാര്യമായി ബാധിച്ചില്ല.