കാബൂൾ: അഫ്ഗാനിസ്ഥാനിൽ പടിഞ്ഞാറൻ കാബൂളിലെ മുസ്ലീം പള്ളിയിലുണ്ടായ ബോംബ് സ്ഫോടനത്തിൽ നാല് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സ്ഫോടനത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ലെന്ന് ആഭ്യന്തര മന്ത്രാലയ വക്താവ് താരിഖ് അരിയൻ പറഞ്ഞു.
കാബൂളിലെ മുസ്ലീം പള്ളിയിൽ ബോംബാക്രമണം; നാല് പേർ കൊല്ലപ്പെട്ടു
ഇസ്ലാമിക് സ്റ്റേറ്റിന്‍റെ നേതൃത്വത്തിൽ അഫ്ഗാനിസ്ഥാനിൽ നിരവധി ആക്രമണങ്ങളാണ് ആഴ്‌ചകൾക്കുള്ളിൽ റിപ്പോർട്ട് ചെയ്തത്
ഇസ്ലാമിക് സ്റ്റേറ്റിന്‍റെ നേതൃത്വത്തിൽ അഫ്ഗാനിസ്ഥാനിൽ നിരവധി ആക്രമണങ്ങളാണ് ആഴ്‌ചകൾക്കുള്ളിൽ റിപ്പോർട്ട് ചെയ്തത്. ഈ മാസമാദ്യം കാബൂളിലെ മറ്റൊരു മുസ്ലീം പള്ളിയിലുണ്ടായ ഐഎസ് ചാവേർ ആക്രമണത്തിൽ ആത്മീയ നേതാവ് കൊല്ലപ്പെടുകയും എട്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞ മാസം തലസ്ഥാനത്തെ ഒരു പ്രസവ ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണത്തിൽ രണ്ട് നവജാത ശിശുക്കളും അമ്മമാരും ഉൾപ്പെടെ 24 പേരാണ് കൊല്ലപ്പെട്ടത്. താലിബാനുമായി യുഎസ് സമാധാന കരാർ പുനരുജ്ജീവിപ്പിക്കാൻ വാഷിംഗ്ടണിന്‍റെ സമാധാന പ്രതിനിധി സൽമൈ ഖലീൽസാദ് ഈ ആഴ്ചയാദ്യം ശ്രമം നടത്തിയിരുന്നു.