യുപിയില്‍ കെമിക്കൽ ഫാക്ടറിയിൽ സ്‌ഫോടനം; ഒരാൾ കൊല്ലപ്പെട്ടു - ലഖ്‌നൗ കെമിക്കൽ ഫാക്ടറിയിൽ പൊട്ടിത്തെറി; ഒരാൾ മരിച്ചു, 2 പേർക്ക് പരിക്ക്
പരിക്കേറ്റ് ബോധരഹിതരായ രണ്ട് സ്ത്രീകളെ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു
ലഖ്‌നൗ കെമിക്കൽ ഫാക്ടറിയിൽ പൊട്ടിത്തെറി; ഒരാൾ മരിച്ചു, 2 പേർക്ക് പരിക്ക്
ലഖ്‌നൗ: ചിൻഹാറ്റ് പ്രദേശത്തെ കെമിക്കൽ ഫാക്ടറിയിൽ ബോയിലർ പൊട്ടിത്തെറിച്ച് അപകടം. ഒരു തൊഴിലാളി കൊല്ലപ്പെട്ടു. രണ്ട് വനിതാ തൊഴിലാളികൾക്ക് പരിക്കേറ്റു. തീപിടിത്തമോ ഗ്യാസ് ചോർച്ചയോ റിപ്പോർട്ട് ചെയ്തിട്ടില്ല. അപകടത്തെ തുടര്‍ന്ന് ബോധരഹിതരായ രണ്ട് സ്ത്രീകളെ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ കേസെടുത്ത് അന്വേഷണമാരംഭിച്ചുവെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ സോമൻ വർമ്മ പറഞ്ഞു.