ബീഹാറിൽ ബോയിലർ പൊട്ടിത്തെറിച്ച് നാല് മരണം - ബോയിലർ അപകടം
ബീഹാറിലെ മോതിഹാരി ജില്ലയിലെ 'നവ് പ്രയാസ് സാൻസ്‌ത' എന്ന എൻജിഒ സ്ഥാപനത്തിലാണ് അപകടമുണ്ടായത്
ബീഹാറിൽ ബോയിലർ പൊട്ടിത്തെറിച്ച് നാല് മരണം
പാറ്റ്ന:ബീഹാറിൽ ബോയിലർ പൊട്ടിത്തെറിച്ച് നാല് പേർ മരിച്ചു. അഞ്ച് പേർക്ക് പരിക്കേറ്റു. ബീഹാറിലെ മോതിഹാരി ജില്ലയിൽ 'നവ് പ്രയാസ് സാൻസ്‌ത' എന്ന എൻജിഒ സ്ഥാപനത്തിലാണ് ഇന്ന് പുലർച്ചെ പൊട്ടിത്തെറിയുണ്ടായത്. ഉച്ചഭക്ഷണം ഉണ്ടാക്കുന്നതിനിടെയായിരുന്നു അപകടം. അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.