ന്യൂഡൽഹി: തമിഴ്‌നാട്ടിലെ നെയ്‌വേലി ലിഗ്നൈറ്റ് പവർ പ്ലാന്‍റിലുണ്ടായ ബോയിലർ സ്‌ഫോടനവുമായി ബന്ധപ്പെട്ട് എൻഎൽസി ഇന്ത്യ ലിമിറ്റഡിന് അഞ്ച് കോടി രൂപ പിഴ ചുമത്തിയ ഹരിത ട്രിബ്യൂണൽ ഉത്തരവിനെതിരെ സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി. മീനവ തന്തായ് കെ. ആർ. സെൽവരാജ് കുമാർ മീൻവർ നള സംഗം സമർപ്പിച്ച അപ്പീൽ പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി. വിഷയത്തിൽ ഹൈക്കോടതിയെ സമീപിക്കാൻ ജസ്റ്റിസുമാരായ എൽ. നാഗേശ്വര റാവു, ഹേമന്ത് ഗുപ്ത, അജയ് റസ്തോഗി എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ച് ഹർജിക്കാരനോട് ആവശ്യപ്പെട്ടു.
ബോയിലർ സ്‌ഫോടനം; ഹരിത ട്രിബ്യൂണൽ ഉത്തരവിനെതിരെ സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി
ജൂലൈ ഒന്നിന് എൻഎൽസി ഇന്ത്യയിലെ താപ നിലയത്തിൽ ബോയിലർ പൊട്ടിത്തെറിച്ച് 13 പേർ മരിക്കുകയും 10 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ബോയിലർ സ്‌ഫോടനം
ജൂലൈ ഒന്നിന് എൻഎൽസി ഇന്ത്യയിലെ താപ നിലയത്തിൽ ബോയിലർ പൊട്ടിത്തെറിച്ച് 13 പേർ മരിക്കുകയും 10 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സംഭവത്തിലെ വസ്തുതകളുടെ സ്വതന്ത്ര പരിശോധന ആവശ്യമാണെന്ന് ട്രിബ്യൂണൽ പറഞ്ഞിരുന്നു. 'സമ്പൂർണ്ണ ബാധ്യത' എന്ന തത്വത്തിൽ ഇടക്കാല നഷ്ടപരിഹാരം നൽകാൻ വ്യവസായ യൂണിറ്റിന് ബാധ്യതയുണ്ട്. മരണപ്പെട്ട ഓരോരുത്തർക്കും 30 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും വ്യക്തമാക്കിയിരുന്നു.
Last Updated : Oct 29, 2020, 7:36 AM IST