സൈനികന്‍ വെടിയേറ്റ് മരിച്ച നിലയില്‍; ആത്മഹത്യയെന്ന് സംശയം - തലയ്ക്ക് വെടിയേറ്റ് മരിച്ച നിലയില്‍
ജമ്മുവിലെ പ്രാന്തപ്രദേശത്തുള്ള ഒരു ക്യാമ്പിൽ നിന്ന് തലയ്ക്ക് വെടിയേറ്റ് മരിച്ച നിലയില്‍ ഒരു സൈനികന്‍റെ മൃതദേഹം കണ്ടെത്തി. പഞ്ചാബ് നിവാസിയായ ഹവീൽദാർ ഹർവീന്ദർ സിങ്ങിനെ (36) ജൂറിയൻ പ്രദേശത്തെ രഖ് മുത്തി ക്യാമ്പിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
ശ്രീനഗര്‍: ജമ്മുവിലെ പ്രാന്തപ്രദേശത്തുള്ള ഒരു ക്യാമ്പിൽ നിന്ന് തലയ്ക്ക് വെടിയേറ്റ് മരിച്ച നിലയില്‍ ഒരു സൈനികന്‍റെ മൃതദേഹം കണ്ടെത്തി. പഞ്ചാബ് നിവാസിയായ ഹവീൽദാർ ഹർവീന്ദർ സിങ്ങിനെ (36) ജൂറിയൻ പ്രദേശത്തെ രഖ് മുത്തി ക്യാമ്പിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സൈനികൻ തന്‍റെ സർവീസ് റൈഫിൾ ഉപയോഗിച്ച് ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം. നിയമപരമായ എല്ലാ നടപടികളും പൂർത്തിയാക്കിയ ശേഷം മൃതദേഹം യൂണിറ്റിന് കൈമാറിയതായും കൂടുതൽ അന്വേഷണം തുടരുകയാണെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.