കേരളം

kerala

ETV Bharat / bharat

മഹാരാഷ്ട്രയില്‍ കാണാതായ കൊവിഡ് രോഗിയുടെ മൃതദേഹം കിണറ്റില്‍ കണ്ടെത്തി - കൊവിഡ് രോഗി

ജൂലൈ 29ന് കൊവിഡ് കെയര്‍ സെന്‍ററില്‍ നിന്നും ഇയാള്‍ രക്ഷപെടുകയായിരുന്നു. വെള്ളിയാഴ്ചയാണ് കിണറ്റില്‍ നിന്നും മൃതദേഹം കണ്ടെത്തിയത്.

COVID-19  Maharashtra  Washim  മഹാരാഷ്ട്ര  കൊവിഡ് രോഗി  രോഗിയുടെ മൃതദേഹം കണ്ടെത്തി
മഹാരാഷ്ട്രയില്‍ കാണാതായ കൊവിഡ് രോഗിയുടെ മൃതദേഹം കിണറ്റില്‍ കണ്ടെത്തി

By

Published : Aug 1, 2020, 5:16 AM IST

മഹാരാഷ്ട്ര: കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം കിണറ്റില്‍ നിന്നും പൊലീസ് കണ്ടെത്തി. ജൂലൈ 29ന് കൊവിഡ് കെയര്‍ സെന്‍ററില്‍ നിന്നും ഇയാള്‍ രക്ഷപെടുകയായിരുന്നു. വെള്ളിയാഴ്ചയാണ് കിണറ്റില്‍ നിന്നും മൃതദേഹം കണ്ടെത്തിയത്. ഇയാള്‍ ആത്മഹത്യ ചെയതതാകാമെന്നാണ് പൊലീസ് നിഗമനം. കിണറ്റിന്‍ കരയില്‍ ഇയാളുടെ മെബൈല്‍ ഫോണ്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇയാളുടെ ഭാര്യയും സഹോദരനും മൃതദേഹം തിരിച്ചറിഞ്ഞു.

ABOUT THE AUTHOR

...view details