കേരളം

kerala

ETV Bharat / bharat

യുപിയില്‍ യുവാവിനെ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി - crime news

മുസാഫര്‍ നഗറിലെ ഹാഷംപൂര്‍ ഗ്രാമത്തിലെ ഇരുപത്തഞ്ചുകാരനായ അരുണ്‍ കുമാറാണ് തൂങ്ങി മരിച്ചത്

Body of man found hanging from tree in UP  യുവാവിനെ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി  യുപി  up crime news  crime news  crime latest news
യുപിയില്‍ യുവാവിനെ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

By

Published : Jun 26, 2020, 1:10 PM IST

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ യുവാവിനെ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മുസാഫര്‍ നഗറിലെ ഹാഷംപൂര്‍ ഗ്രാമത്തിലെ ഇരുപത്തഞ്ചുകാരനായ അരുണ്‍ കുമാറാണ് തൂങ്ങി മരിച്ചത്. ഇയാളുടെ മരണം ആത്മഹത്യയല്ലെന്നും കൊലപാതകമാണെന്നും ബന്ധുക്കള്‍ ആരോപിക്കുന്നതായി എസ്എച്ച്ഒ സതേന്ദ്ര സിംഗ് പറഞ്ഞു. മൂന്ന് പേര്‍ക്കെതിരെ ബന്ധുക്കള്‍ പരാതി നല്‍കിയിട്ടുണ്ട്. ബന്ധുക്കളുടെ പ്രതിഷേധത്തെ തുടര്‍ന്ന് യുവാവിന്‍റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചിരിക്കുകയാണ്. കേസില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സമാനമായ സംഭവം അയല്‍ജില്ലയായ ശാമിലിലും റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. ദര്‍ഗോള്‍ ഗ്രാമത്തിലെ 38 വയസുകാരന്‍ സ്വയം വെടിവച്ച് ആത്മഹത്യ ചെയ്‌തതായി എസ്എച്ച്‌ഒ കര്‍മവീര്‍ സിംഗ് അറിയിച്ചു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചിരിക്കുകയാണ്. ഇയാള്‍ മാനസിക സംഘര്‍ഷം അനുഭവിച്ചിരുന്നെന്ന് പൊലീസ് പറഞ്ഞു.

ABOUT THE AUTHOR

...view details