ന്യൂഡൽഹി: ഡൽഹിയിലെ ഗോകാൽപുരി പ്രദേശത്ത് നിന്ന് 10 വയസുകാരന്‍റെ മൃതദേഹം കണ്ടെടുത്തു. ഇഷുവാണ് മരിച്ചത്. ശനിയാഴ്ച ഗംഗാ വിഹാറിലെ എച്ച് ബ്ലോക്കിലെ ചവറ്റുകുട്ടയിലാണ് മൃതദേഹം കണ്ടെത്തിയത്. കല്ലുകൊണ്ട് അടിച്ച് തല തകർന്ന നിലയിലായിരുന്നു മൃതദേഹം. സഹോദരൻ നാൻഹെയാണ് മൃതദേഹം തിരിച്ചറിഞ്ഞത്.
ഡൽഹിയിലെ ഗോകാൽപുരി പ്രദേശത്ത് നിന്ന് 10 വയസുകാരന്‍റെ മൃതദേഹം കണ്ടെടുത്തു - head smashed found
ശനിയാഴ്ച ഗംഗാ വിഹാറിലെ എച്ച് ബ്ലോക്കിലെ ചവറ്റുകുട്ടയിലാണ് മൃതദേഹം കണ്ടെത്തിയത്. കല്ലുകൊണ്ട് അടിച്ച് തല തകർന്ന നിലയിലായിരുന്നു മൃതദേഹം.
![ഡൽഹിയിലെ ഗോകാൽപുരി പ്രദേശത്ത് നിന്ന് 10 വയസുകാരന്‍റെ മൃതദേഹം കണ്ടെടുത്തു ന്യൂഡൽഹി ഗോകാൽപുരി ഗംഗാ വിഹാർ പ്യൂട്ടി പൊലീസ് കമ്മീഷണർ വേദ് പ്രകാശ് സൂര്യ Body of 10-yr-old boy head smashed found northeast Delhi](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7411984-29-7411984-1590849284324.jpg)
ഡൽഹിയിലെ ഗോകാൽപുരി പ്രദേശത്ത് നിന്ന് 10 വയസുകാരന്‍റെ മൃതദേഹം കണ്ടെടുത്തു
ഇഷു മയക്കുമരുന്നിന് അടിമയാണെന്ന് സഹോദരൻ പറഞ്ഞു. പ്രദേശത്ത് ഏറെ ദിവസങ്ങളായി കറങ്ങി നടന്നിരുന്ന ഇഷു വീട്ടിലേക്ക് പോയിരുന്നില്ലെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ വേദ് പ്രകാശ് സൂര്യ പറഞ്ഞു. പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. അന്വേഷണം ആരംഭിച്ചു.