ലക്‌നൗ: മുസ്ലീം വിഭാഗത്തില്‍ പെട്ടവര്‍ മരിച്ചാല്‍ അവരെ ഖബറടക്കുന്നതിന് പകരം ദഹിപ്പിക്കണമെന്ന് ബിജെപി എംപി സാക്ഷി മഹാരാജ്. രാജ്യത്ത് 20 കോടിയോളം മുസ്ലീം വിഭാഗത്തില്‍പ്പെട്ടവരാണ്. ഇവര്‍ മൃതദേഹങ്ങള്‍ ഖബറടക്കാന്‍ ഭൂമിയെടുത്താല്‍ കൃഷി ചെയ്യുന്നതെവിടെയെന്നും സാക്ഷി മഹാരാജ് ചോദിച്ചു. ഉന്നാവോ നിയോജകമണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥി ശ്രീകാന്ത് കതിയാറിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി സംഘടിപ്പിച്ച പൊതുസമ്മേളനത്തില്‍ വെച്ചാണ് സാക്ഷി മഹാരാജിന്‍റെ പരാമര്‍ശം.
മൃതദേഹം ഖബറടക്കുന്നതിന് പകരം ദഹിപ്പിക്കണം; വീണ്ടും വിവാദ പരാമര്‍ശവുമായി സാക്ഷി മഹാരാജ് - വീണ്ടും വിവാദ പരാമര്‍ശവുമായി സാക്ഷി മഹാരാജ്
രാജ്യത്ത് 20 കോടിയോളം മുസ്ലീം വിഭാഗത്തില്‍പ്പെട്ടവരാണ്. ഇവര്‍ മൃതദേഹങ്ങള്‍ ഖബറടക്കാന്‍ ഭൂമിയെടുത്താല്‍ കൃഷി ചെയ്യുന്നതെവിടെയെന്ന് ബിജെപി എംപി സാക്ഷി മഹാരാജ്.
മൃതദേഹം ഖബറടക്കുന്നതിന് പകരം ദഹിപ്പിക്കണം; വീണ്ടും വിവാദ പരാമര്‍ശവുമായി സാക്ഷി മഹാരാജ്
കൂടാതെ രാജ്യത്ത് രണ്ടരകോടിയാളം സന്യാസിമാരുണ്ടെന്നും അവര്‍ക്ക് സമാധി നിര്‍മിക്കുമ്പോഴും സ്ഥലമില്ലാതാകുമെന്ന് മഹാരാജ് പറഞ്ഞു. മൃതദേഹം അടക്കം ചെയ്യാന്‍ ഭൂമി അനുവദിക്കില്ലെന്ന നിയമം നിലവില്‍ വരണമെന്നും എല്ലാവരും മൃതദേഹം ദഹിപ്പിക്കാന്‍ നിര്‍ബന്ധിതരാകണമെന്നും സാക്ഷി മഹാരാജ് ആവശ്യപ്പെട്ടു.