കേരളം

kerala

ETV Bharat / bharat

ബോഡോ സമാധാന കരാർ; പ്രധാനപ്പെട്ട ദിവസമെന്ന് പ്രധാനമന്ത്രി - ബോഡോ കരാർ

വികസനത്തെ അടിസ്ഥാനമാക്കിയുള്ള നിരവധി സംരംഭങ്ങളിലേക്ക് ഇതോടെ ബോഡോകൾക്ക് പ്രവേശനം ലഭിക്കും. ബോഡോ ജനതയെ അവരുടെ അഭിലാഷങ്ങൾ സാക്ഷാത്കരിക്കാൻ സഹായിക്കുന്നതിന് സാധ്യമായതെല്ലാം ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

Bodo Accord  Narendra Modi  Bodo people  ബോഡോ കരാർ  പ്രധാനമന്ത്രി നരേന്ദ്ര മോദി
ബോഡോ കരാർ സമാധാനത്തിന്‍റെയും ഐക്യത്തിന്‍റെയും പുതിയ പ്രഭാതം സൃഷ്ടിക്കും: പ്രധാനമന്ത്രി

By

Published : Jan 27, 2020, 6:47 PM IST

ന്യൂഡൽഹി: അസമിലെ നിരോധിത സായുധ സംഘടനയായ നാഷണല്‍ ഡെമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബോഡോ ലാന്‍ഡുമായി സമാധാനക്കരാറില്‍ ഒപ്പുവച്ചതിൽ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. സമാധാനം, ഐക്യം എന്നിവയുടെ പുതിയ പ്രഭാതത്തിന് ഇത് കാരണമാകുമെന്നും സായുധ പ്രതിരോധ ഗ്രൂപ്പുകളുമായി ബന്ധപ്പെട്ടവർ മുഖ്യധാരയിലേക്ക് കടന്ന് രാജ്യത്തിന്‍റെ പുരോഗതിക്ക് സംഭാവന നൽകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഇന്ത്യൻ ചരിത്രത്തിലെ പ്രധാനപ്പെട്ട ദിവസമാണ് ഇന്നെന്നും ബോഡോ ജനതയെ മാറ്റുന്ന ഫലങ്ങളിലേക്ക് ഈ കരാർ നയിക്കുമെന്നും പ്രധാനമന്ത്രി ട്വിറ്റിറിൽ കുറിച്ചു. വികസനത്തെ അടിസ്ഥാനമാക്കിയുള്ള നിരവധി സംരംഭങ്ങളിലേക്ക് ഇതോടെ ബോഡോകൾക്ക് പ്രവേശനം ലഭിക്കും. ബോഡോ ജനതയെ അവരുടെ അഭിലാഷങ്ങൾ സാക്ഷാത്കരിക്കാൻ സഹായിക്കുന്നതിന് സാധ്യമായതെല്ലാം ചെയ്യാൻ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

നാഷണല്‍ ഡെമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബോഡോ ലാന്‍ഡുമായി ഇന്നാണ് കേന്ദ്രം സമാധാനക്കരാറില്‍ ഒപ്പുവച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സാന്നിധ്യത്തില്‍ അസം മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാലും സംഘടനയുടെ നേതാക്കളുമാണ് കരാറില്‍ ഒപ്പുവച്ചത്.പ്രത്യേക സംസ്ഥാനം വേണമെന്നാവശ്യപ്പെട്ട് ബോഡോ തീവ്രവാദികൾ ഈ മേഖലയിൽ പതിറ്റാണ്ടുകളായി നടത്തുന്ന ആഭ്യന്തര കലാപങ്ങൾക്ക് ഈ കരാറോടെ അവസാനമാകുമെന്നാണ് പ്രതീക്ഷ.

ABOUT THE AUTHOR

...view details