കേരളം

kerala

ETV Bharat / bharat

അംബാല റെയിൽവേ ട്രാക്കിൽ മൂന്ന് മൃതദേഹങ്ങൾ കണ്ടെത്തി - അംബാല റെയിൽവേ ട്രാക്കിൽ മൃതദേഹം

സമീപം പരിക്കേറ്റ നിലയിൽ കണ്ടെത്തിയ ആൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

അംബാല റെയിൽവേ ട്രാക്കിൽ അംബാല റെയിൽവേ ട്രാക്കിൽ മൃതദേഹം rail track near Ambala Cantt *
Death

By

Published : Jun 17, 2020, 5:05 PM IST

ചണ്ഡീഗഡ്: ഹരിയാനയിലെ അംബാല റെയിൽ പാതയിൽ ഒരു സ്ത്രീയുടെയും രണ്ട് കുട്ടികളുടെയും മൃതദേഹങ്ങൾ കണ്ടെത്തി. സമീപത്ത് ഗുരുതരമായി പരിക്കേറ്റ് കിടക്കുകയായിരുന്ന മറ്റൊരു കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച പുലർച്ചെ 2.30 ഓടെയാണ് റെയിൽവേ സ്റ്റേഷൻ അധികൃതരിൽ നിന്ന് പൊലീസിന് സന്ദേശം ലഭിച്ചത്. ഏകദേശം 40 വയസ് തോന്നിക്കുന്ന സ്ത്രീയുടെയും ഒൻപത്, മൂന്ന് എന്നിങ്ങനെ പ്രായം തോന്നിക്കുന്ന രണ്ട് പെൺകുട്ടികളുടെയും മൃതദേഹങ്ങളാണ് കണ്ടെടുത്തത്. പരിക്കേറ്റ് കിടക്കുകയായിരുന്ന ആൺകുട്ടിക്ക് നാല് വയസ് പ്രായം തോന്നിക്കും. എന്നാൽ ഇവർ ആരൊക്കെയാണെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
സംഭവസ്ഥലത്ത് നിന്ന് മൊബൈൽ ഫോണോ തിരിച്ചറിയൽ രേഖയോ കണ്ടെടുക്കാൻ കഴിഞ്ഞിട്ടില്ല.ഇവരെല്ലാം ഒരു കുടുംബത്തിലെ അംഗങ്ങളാണോ എന്ന കാര്യം അന്വേഷിച്ചുവരികയാണ്. മൃതദേഹങ്ങൾ അംബാല കന്റോൺമെന്റിലെ സിവിൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

ABOUT THE AUTHOR

...view details