ഭർത്താവിനെയും മക്കളെയും കൊലപ്പെടുത്തി സ്ത്രീ ആത്മഹത്യ ചെയ്‌തു - maharastra
കിടക്കയിലാണ് ഭർത്താവായ ധീരജ് റാനെയുടെയും കുട്ടികളുടെയും മൃതദേഹം കണ്ടെത്തിയത്.
![ഭർത്താവിനെയും മക്കളെയും കൊലപ്പെടുത്തി സ്ത്രീ ആത്മഹത്യ ചെയ്‌തു മഹാരാഷ്ട്ര കൊലപ്പെടുത്തി ആത്മഹത്യ നാഗ്‌പൂർ mumbai MH maharastra nagpur](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8472622-1065-8472622-1597810041798.jpg)
ഭർത്താവിനെയും മക്കളെയും കൊലപ്പെടുത്തി സ്ത്രീ ആത്മഹത്യ ചെയ്‌തു
മുംബൈ:നാഗ്‌പൂരിൽ ഭർത്താവിനെയും മക്കളെയും കൊലപ്പെടുത്തി ഭാര്യ ആത്മഹത്യ ചെയ്‌തു. ഡോക്‌ടറായ സുഷമ റാനെയാണ് ആത്മഹത്യ ചെയ്‌തത്. കിടക്കയിലാണ് ഭർത്താവായ ധീരജ് റാനെയുടെയും കുട്ടികളുടെയും മൃതദേഹം കണ്ടെത്തിയത്. തൊട്ടടുത്ത മുറിയിൽ ഭാര്യയായ സുഷമ ഫാനിൽ തൂങ്ങി മരിക്കുകയായിരുന്നു. വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് സംഘം സ്ഥലത്തെത്തി. പൊലീസ് മുറിയിൽ നിന്ന് ആത്മഹത്യ നോട്ട് കണ്ടെത്തിയിട്ടുണ്ടെന്നും സംഭവത്തിൽ അന്വേഷണം ആരംഭിച്ചെന്നും ഡിസിപി നിലോത്പാൽ പറഞ്ഞു.