ന്യൂഡൽഹി:നിർഭയ കേസിൽ തൂക്കിലേറ്റിയ പ്രതികളുടെ മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് അയച്ചു. ഇന്ന് പുലർച്ചെ അഞ്ചരയോടെ തൂക്കിലേറ്റിയ ശേഷം മൃതദേഹങ്ങൾ തിഹാർ ജയിലിൽ നിന്ന് രാവിലെ 08: 20നാണ് പോസ്റ്റ്‌മോർട്ടത്തിനായി ദീൻ ദയാൽ ഉപാധ്യായ ആശുപത്രിയിലേക്ക് കൊണ്ടുപോയത്.
പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ കുടുംബങ്ങൾക്ക് കൈമാറുമെന്ന് തിഹാർ ജയിൽ ഡയറക്ടർ ജനറൽ സന്ദീപ് ഗോയൽ പറഞ്ഞു. അതേസമയം, വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട വ്യക്തിയുടെ ശവസംസ്കാരമോ മറ്റ് ബന്ധപ്പെട്ട ചടങ്ങുകളോ പരസ്യമായി നടത്തില്ലെന്ന് കുടുംബങ്ങൾക്ക് രേഖാമൂലം ഉറപ്പ് നൽകണം. മൃതദേഹം പുറത്തെടുക്കുന്നതിനുള്ള ക്രമീകരണങ്ങൾക്കായി സൂപ്രണ്ട് ജില്ലാ മജിസ്‌ട്രേറ്റ്, ഡെപ്യൂട്ടി പോലീസ് കമ്മിഷണർ എന്നിവരുമായി കൂടിയാലോചിക്കും.