കേരളം

kerala

ETV Bharat / bharat

ബംഗാളില്‍ ബോട്ട് മറിഞ്ഞു; നിരവധിപേരെ കാണാതായി - ബംഗാളില്‍ ബോട്ട് മറിഞ്ഞു

അപകടം നടന്നത് മിഡ്നാപൂരിലെ രുപ്നാരായൺ നദിയിൽ. മറിഞ്ഞത് മുപ്പതോളം യാത്രക്കാർ സഞ്ചരിച്ച ബോട്ട്.

ബോട്ട്

By

Published : Sep 30, 2019, 1:14 PM IST

മിഡ്നാപൂർ:വെസ്റ്റ് ബംഗാളിലെ രുപ്നാരായൺ നദിയിൽ ബോട്ട് മറിഞ്ഞതിനെ തുടർന്ന് നിരവധി യാത്രക്കാരെ കാണാതായി. ഇന്ന് രാവിലെ ഒമ്പതരയോടെയാണ് മുപ്പതോളം യാത്രക്കാര്‍ സഞ്ചരിച്ച ബോട്ട് മറിഞ്ഞതെന്ന് പൊലീസ് അറിയിച്ചു.

രുപ്നാരായൺ നദിയിൽ ബോട്ട് മറിഞ്ഞതിനെ തുടർന്ന് കാണാതായ യാത്രക്കാർക്കയി നദിയില്‍ രക്ഷാപ്രവർത്തനം നടത്തുന്നു

കാണാതായവര്‍ക്കായി പൊലീസിന്‍റെ നേതൃത്വത്തില്‍ തിരച്ചില്‍ ആരംഭിച്ചു. പതിനഞ്ചോളം യാത്രക്കാരെ രക്ഷപ്പെടുത്തി. ഇവരെ ഹൗറയിലെ ശ്യാംപൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പുഴയിലെ ശക്തമായ ഒഴുക്ക് രക്ഷാപ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.

ABOUT THE AUTHOR

...view details