കേരളം

kerala

ETV Bharat / bharat

ഉത്തര്‍പ്രദേശില്‍ ബോട്ടപകടം; ആറ് മരണം - സരയു നദി

അപകടത്തില്‍പ്പെട്ട ബോട്ടില്‍ 20 പേരാണ് ഉണ്ടായിരുന്നത്. തിരച്ചില്‍ പുരോഗമിക്കുകയാണെന്ന് ജില്ലാ മജിസ്ട്രേറ്റ് അജയ് ദീപ് സിംഗ് അറിയിച്ചു.

ഉത്തര്‍പ്രദേശില്‍ ബോട്ടപകടം; ആറ് പേര്‍ മരിച്ചു

By

Published : Jul 28, 2019, 1:49 PM IST

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ബഹ്‌റൈക്ക് ജില്ലയില്‍ സരയു നദി കടക്കുന്നതിനിടയില്‍ ബോട്ട് മറിഞ്ഞ് ആറ് പേര്‍ മരിച്ചു. രാജേഷ്, ബ്രിജേഷ്, മഗന്‍, വിജയ്, തിരിത്, ഷകില്‍ എന്നിവരാണ് മരിച്ചത്. രാംഗാവിലെ മേളയില്‍ പങ്കെടുത്ത് മടങ്ങിയ ഗോപാല്‍പൂര്‍, ബഹ്താ നിവാസികളാണ് അപകടത്തില്‍പ്പെട്ടത്. ബോട്ടില്‍ 20 പേരാണ് ഉണ്ടായിരുന്നത്. അപകടത്തില്‍പ്പെട്ട ബോട്ടിലുണ്ടായിരുന്ന മറ്റുള്ളവര്‍ക്കായി തിരച്ചില്‍ പുരോഗമിക്കുകയാണെന്ന് ജില്ലാ മജിസ്ട്രേറ്റ് അജയ് ദീപ് സിംഗ് അറിയിച്ചു. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. മരിച്ചവരുടെ മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

ABOUT THE AUTHOR

...view details