അമരാവതി:ഭാവിയിൽ തിരുമല തിരുപ്പതി ദേവസ്ഥാനം ട്രസ്റ്റിന്‍റെ പേരിലുള്ള ഭൂമിയും സ്വത്തുക്കളും വിൽക്കാൻ ബോർഡിന് ഉദ്ദേശമില്ലെന്ന് വ്യക്തമാക്കി തിരുമല തിരുപ്പതി ദേവസ്ഥാനം (ടിടിഡി) ബോർഡ് ചെയർമാൻ വൈ.വി സുബ്ബ റെഡ്ഡി.
തിരുപ്പതി ദേവസ്ഥാനം ട്രസ്റ്റിന്‍റെ ഭൂമി വില്‍ക്കില്ലെന്ന് ബോര്‍ഡ് ചെയര്‍മാന്‍ - തിരുമല തിരുപ്പതി ദേവസ്ഥാനം ട്രസ്റ്റ്
ശാരീരിക അകല മാനദണ്ഡങ്ങളും മാസ്ക് ഉപയോഗവും പാലിച്ച് ശ്രീവരി ദർശനം പുനരാരംഭിക്കാൻ എല്ലാ ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ടെന്നും സുബ്ബ റെഡ്ഡി.

വൈ.വി സുബ്ബ റെഡ്ഡി
ടിടിഡിയുടെ ഭൂമിയോ സ്വത്തുക്കളോ വിൽക്കില്ലെന്നും ഇക്കാര്യത്തിൽ പുതിയ പ്രമേയം പാസാക്കിയിട്ടുണ്ടെന്നും ടിടിഡിക്കെതിരായ ക്ഷുദ്ര പ്രചാരണത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്താൻ ഭരണസമിതി സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മാധ്യമ പ്രവർത്തകരോട് സംസാരിച്ച റെഡ്ഡി പറഞ്ഞു.
ശാരീരിക അകല മാനദണ്ഡങ്ങളും മാസ്ക് ഉപയോഗവും പാലിച്ച് ശ്രീവരി ദർശനം പുനരാരംഭിക്കാൻ എല്ലാ ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.