66 കാരന് കൊവിഡെന്ന് തെറ്റായ പരിശോധനാ റിപ്പോർട്ട് - പരിശോധന റിപ്പോർട്ടിൽ തെറ്റ്
തൊണ്ടവേദനയെ തുടർന്ന് മൊറാദാബാദ് ആശുപത്രിയിൽ പ്രവേശിപ്പിച്ച വയോധികനാണ് പോസിറ്റീവ് റിപ്പോർട്ട് വന്നത്.
ലഖ്‌നൗ: തൊണ്ടവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച 66 കാരന്‍റെ പരിശോധന ഫലത്തിൽ തെറ്റ്. അമ്രോഹ ജില്ലയിലാണ് സംഭവം. കഴിഞ്ഞ ദിവസമാണ് തൊണ്ടവേദനയെ തുടർന്ന് വയോധികനെ മൊറാദാബാദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കൊവിഡ് പരിശോധനാ ഫലം പോസിറ്റീവ് എന്ന് കണ്ടെത്തിയതിനെ തുടർന്ന് ഇയാളെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിക്കുകയും ഇയാളുടെ കുടുംബാംഗങ്ങളെ ആശുപത്രിയിൽ നിരീക്ഷണത്തിലാക്കുകയും ചെയ്കു. കുടുംബവുമായി സമ്പർക്കം പുലർത്തിയ എല്ലാവരെയും ആരോഗ്യ ഉദ്യോഗസ്ഥർ കണ്ടെത്തി. എന്നാൽ പിന്നീട് മെഡിക്കൽ ഉദ്യോഗസ്ഥൻ ലബോറട്ടറിയിൽ നിന്ന് സ്ഥിരീകരണം തേടിയതോടെയാണ് മുൻ റിപ്പോർട്ട് തെറ്റായി അച്ചടിച്ചതാണെന്ന് കണ്ടെത്തിയത്.കൊവിഡില്ലെന്ന് കണ്ടെത്തിയതോടെ വയോധികനെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു.