ജബൽപൂരിൽ സ്ഫോടനത്തിൽ സൈനികൻ കൊല്ലപ്പെട്ടു
ആർമി ക്യാമ്പിലുണ്ടായ സ്ഫോടനത്തിൽ ഒരു സൈനികൻ കൊല്ലപ്പെട്ടു. മൂന്ന് സൈനികർക്ക് പരിക്കേറ്റിട്ടുമുണ്ട്.
സൈനികൻ കൊല്ലപ്പെട്ടു
ഭോപ്പാൽ: മധ്യപ്രദേശിലെ ജബൽപൂരിൽ ഉണ്ടായ സ്ഫോടനത്തിൽ ഒരു സൈനികൻ കൊല്ലപ്പെട്ടു, മൂന്ന് പേർക്ക് പരിക്ക്. 506 ആർമി ബേസ് ക്യാമ്പിലാണ് സ്‌ഫോടനം ഉണ്ടായത്. ഹൈഡ്രജൻ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതാണ് അപകടത്തിന് കാരണമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.