വീട്ടിലെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു - Blast in Kolkata house
പാചക അടുപ്പ് കത്തിക്കാൻ ശ്രമിക്കുന്നതിനിടെയാണ് തീപിടിത്തമുണ്ടായത്
കൊല്‍ക്കത്ത:ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വീട്ടമ്മക്ക് ഗുരുതരമായി പൊള്ളലേറ്റു. കൊല്‍ക്കത്തയിലെ കെഷ്ടാപൂരില്‍ വെള്ളിയാഴ്ച രാത്രിയാണ് അപകടം. അപകടത്തില്‍ കൊല്‍ക്കത്ത പൊലിസ് ഇന്‍സ്പെക്ടറുടെ ഭാര്യ സ്വാതി റോയിക്ക് 90 ശതമാനം പൊള്ളലേറ്റു.
കൊല്‍ക്കത്ത പൊലീസിലെ പ്രത്യേക ബ്രാഞ്ച് ഇൻസ്പെക്ടർ ദേബാഷാഷ് റോയ് സംഭവസമയത്ത് ഡ്യൂട്ടിയിലായിരുന്നു. അദ്ദേഹം തിരികെ വീട്ടിലെത്തിയതിന് ശേഷമാണ് ഭാര്യയെ ആശുപത്രിയില്‍ എത്തിച്ചത്. എൽപിജി സിലിണ്ടറിൽ നിന്ന് ഗ്യാസ് ചോർന്നതായി സംഭവസ്ഥലം സന്ദർശിച്ച ഫോറൻസിക് വിദഗ്ധർ അറിയിച്ചു. പാചക അടുപ്പ് കത്തിക്കാൻ ശ്രമിക്കുന്നതിനിടെയാണ് തീപിടിത്തമുണ്ടായതെന്ന് ആശുപത്രിയിൽ പൊലീസിന് നൽകിയ പ്രസ്താവനയിൽ സ്വാതി പറഞ്ഞു.