കേരളം

kerala

ETV Bharat / bharat

പടക്കനിർമ്മാണശാലയിൽ തീപിടിത്തം, 16 പേർ മരിച്ചു - gurudaspur

പഞ്ചാബിലെ ഗുരുദാസ്പൂരിൽ പടക്കനിർമ്മാണ ഫാക്ടറിയിലുണ്ടായ തീപിടിത്തത്തിൽ 16 പേർ മരിച്ചു,മുപ്പതോളം പേർക്ക് പരിക്കുണ്ട്, അപകടകാരണം വ്യക്തമല്ല

പടക്കനിർമ്മാണശാലയിൽ തീപിടിത്തം, 16 പേർ മരിച്ചു

By

Published : Sep 4, 2019, 6:14 PM IST

Updated : Sep 4, 2019, 6:32 PM IST


ഗുരുദാസ്പൂർ: പഞ്ചാബിലെ ഗുരുദാസ്പൂരിൽ പടക്കനിർമ്മാണ ഫാക്ടറിക്ക് തീപിടിച്ച് 16 പേർ മരിച്ചു. മുപ്പതോളം പേർക്ക് പരുക്കേറ്റിട്ടുണ്ട്. ബറ്റാലയിലെ പടക്കനിർമ്മാണ ഫാക്ടറിയിൽ വൈകീട്ട് നാല് മണിയോേടെയാണ് സ്ഫോടനം നടന്നത്. സംഭവം നടന്ന ഉടൻ തന്നെ അഗ്നിശമന സേനയും ദേശീയ ദുരന്ത നിവാരണ സേനയും സ്ഥലത്ത് എത്തിയിരുന്നു. അപകടകാരണം വ്യക്തമല്ല.

പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ് .ഇതിൽ പലരുടെയും പരിക്ക് ഗുരുതരമാണ്. സംഭവത്തെ ഗുരുദാസ്പൂർ എം പി സണ്ണി ഡിയോൾ അപലപിച്ചു.

Last Updated : Sep 4, 2019, 6:32 PM IST

ABOUT THE AUTHOR

...view details