ഡൽഹിയിൽ സ്ഫോടനം - ഇസ്രായേൽ എംബസി
18:03 January 29
ഇസ്രായേൽ എംബസിക്ക് സമീപമാണ് സ്ഫോടനം നടന്നത്
ന്യൂഡൽഹി: ഡൽഹി എപിജെ അബ്ദുൾ കലാം റോഡിലെ ഇസ്രായേൽ എംബസിക്ക് സമീപം സ്ഫോടനം നടന്നു. തീവ്രത കുറഞ്ഞ ഐ ഇ ഡി സ്ഫോടനമാണ് നടന്നതെന്ന് ഡൽഹി പൊലീസ് അറിയിച്ചു.സ്ഫോടനത്തിൽ എംബസിക്ക് സമീപം നിർത്തിയിട്ടിരുന്ന വാഹനങ്ങൾക്ക് കേടുപാടുകൾ പറ്റി. ആർക്കും പരുക്കുകളില്ല. റിപ്പബ്ലിക്ക് ദിനാഘോഷങ്ങളുടെ ഭാഗമായി രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി തുടങ്ങി വിവിഐപികളും സേനാതലവൻമാരും പങ്കെടുക്കുന്ന ബീറ്റിംഗ് ദ റീട്രീറ്റ് പരിപാടി രാജ്പഥിൽ പുരോഗമിക്കുന്നതിനിടെയാണ് സ്ഫോടനം നടന്നത്.
സ്ഫോടനത്തെ തുടർന്ന് മൂന്ന് യുണിറ്റ് അഗ്നിശമനസേന സംഭവ സ്ഥലത്തെത്തി. വാഹനങ്ങളുടെ ഗ്ലാസുകൾക്കുണ്ടായ കേടുപാടുകൾ അല്ലാതെ ജീവനോ എംബസിക്കോ കേടുപാടുകളൊന്നും സംഭവിച്ചിട്ടില്ലെന്ന് ഡൽഹി പൊലീസ് പിആർഒ അനിൽ മിത്തൽ പറഞ്ഞു.