ന്യൂഡൽഹി:കാർഷിക നിയമത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ വാർത്താ സമ്മേളനങ്ങൾ നടത്താനൊരുങ്ങി ബിജെപി. വാർത്താ സമ്മേളനങ്ങൾ, ജൻ സമ്പർക്ക് തുടങ്ങിയവയിലൂടെ ജനങ്ങളോട് സംവദിക്കാനാണ് ബിജെപിയുടെ പദ്ധതി. 700ഓളം പത്രസമ്മേളനങ്ങൾ, ജൻ സമ്പർക്ക് എന്നിവ വരും ദിവസങ്ങളിൽ സംഘടിപ്പിക്കുമെന്നും ബിജെപി വക്താവ് വ്യക്തമാക്കി. ബിജെപി ജനറൽ സെക്രട്ടറി ഇന്നലെ സംസ്ഥാന ബിജെപി സംസ്ഥാന പ്രസിഡന്‍റുമാരുമായും വീഡിയോ കോൺഫറൻസിംഗിലൂടെ ചർച്ച നടത്തിയിരുന്നു.
കാർഷിക പ്രതിഷേധം; ജനങ്ങളിലേക്കിറങ്ങാൻ തീരുമാനിച്ച് ബിജെപി - newdelhi
700ഓളം പത്രസമ്മേളനങ്ങളും ജനസമ്പര്‍ക്ക പരിപാടിയും വരും ദിവസങ്ങളിൽ ബിജെപി സംഘടിപ്പിക്കും
കാർഷിക പ്രതിഷേധം; ജനങ്ങളിലേക്കിറങ്ങാൻ തീരുമാനിച്ച് ബിജെപി
കർഷകർക്ക് ഉപയോഗപരമായ രീതിയിലാണ് കാർഷിക നിയമം കൊണ്ടുവന്നതെന്നും പ്രതിപക്ഷം കർഷകരെ വഴിതെറ്റിക്കുകയായിരുന്നുവെന്നും ബിജെപി ആരോപിച്ചു. അതിനാൽ നിയമങ്ങളെപ്പറ്റി കർഷകരെ ബോധവൽക്കരിക്കാൻ ശ്രമിക്കുകയാണ് ബിജെപി. കാർഷിക നിയമത്തിനെതിരായ കർഷക പ്രതിഷേധം ഇന്ന് പതിനാറാം ദിവസത്തിലേക്ക് പ്രവേശിച്ചു.