ന്യൂഡൽഹി: ബിജെപിയുടെ 'ഫീഡ് ദി നീഡി' പരിപാടി ഇനി പ്രത്യേക ലക്ഷ്യത്തോടെ നടപ്പിലാക്കുമെന്ന് ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദ അറിയിച്ചു. ഭക്ഷണം ആവശ്യമുള്ളവർ ആരൊക്കെ എന്ന് കണ്ടെത്തിയിട്ടുണ്ടെന്നും ഇതുവരെയും സഹായമൊന്നും ലഭിക്കാത്തവർക്ക് വേണ്ടിയായിരിക്കും പാർട്ടി ഇനി റേഷനും ഭക്ഷണവും നൽകുന്നതെന്നും നദ്ദ വ്യക്തമാക്കി. ഇതിന് പുറമെ, 10 മുതൽ 15 കോടി ജനങ്ങൾക്ക് 'സ്റ്റേ സേഫ്' എന്ന സംരംഭത്തിന്‍റെ ഭാഗമായി കൈകൊണ്ട് നിർമിച്ച മാസ്‌കുകൾ വിതരണം ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.
'ഫീഡ് ദി നീഡി'യുടെ സേവനങ്ങൾ കൂടുതല്‍ പ്രവർത്തിക്കുമെന്ന് ജെ.പി നദ്ദ
10 മുതൽ 15 കോടി ജനങ്ങൾക്ക് 'സ്റ്റേ സേഫ്' എന്ന സംരംഭത്തിന്‍റെ ഭാഗമായി കൈകൊണ്ട് നിർമിച്ച മാസ്‌കുകൾ വിതരണം ചെയ്യുമെന്ന് ബിജെപി ദേശീയ അധ്യക്ഷൻ
ലോക്ക് ഡൗണിന്‍റെ ആദ്യഘട്ടത്തിൽ പാർട്ടി അഞ്ച് കോടി ആളുകൾക്ക് ഭക്ഷണവും റേഷനും നൽകിയെന്ന് ജെ.പി നദ്ദ സംസ്ഥാന നേതാക്കളുമായി നടത്തിയ വീഡിയോ കോൺഫറൻസിൽ വിശദീകരിച്ചു. പ്രതിസന്ധി ഘട്ടങ്ങളിൽ പാർട്ടിയിലെ എല്ലാ അംഗങ്ങളും രാജ്യത്തെ ജനങ്ങൾക്കൊപ്പം നിന്ന് അവരെ സേവിക്കാറുണ്ട്.
90,000ത്തിലധികം പാർട്ടി പ്രവർത്തകർ രോഗികളുടെയും വൃദ്ധരുടെയും സേവനങ്ങൾക്കായി മാത്രം പ്രവർത്തിച്ചുവരികയാണെന്നും കൂടാതെ, 18 ലക്ഷം ബിജെപി പ്രവർത്തകർ ലോക്ക് ഡൗൺ സമയത്ത് ഇന്ത്യൻ ജനതയെ സേവിക്കുകയാണെന്നും ദേശീയ അധ്യക്ഷൻ പറഞ്ഞു. ഇതുവരെ പാർട്ടി രണ്ട് കോടിയുടെ റേഷൻ കിറ്റുകളും ആറ് കോടിയുടെ ഭക്ഷണ പാക്കറ്റുകളുമാണ് സംഭാവന നൽകിയത്. ഇനിയും പാവപ്പെട്ടവർക്ക് 40 ലക്ഷം രൂപയുടെ ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്യാനായി പാർട്ടി തീരുമാനിച്ചിട്ടുണ്ട്.