റാഞ്ചി: പ്രതിപക്ഷ പാർട്ടികളുടെ മനോവീര്യം തകർക്കാൻ ബിജെപി പണമെറിയുകയും വിർച്വൽ റാലികൾ നടത്തുകയും ചെയ്യുന്നുവെന്ന് സമാജ്‌വാദി പാർട്ടി പ്രസിഡന്‍റ് അഖിലേഷ് യാദവ്. ജാർഖണ്ഡിലെ തോൽവിക്ക് ശേഷം ബിഹാറിലെ ജനങ്ങളും തങ്ങൾക്കെതിരാണെന്ന് ബിജെപി മനസ്സിലാക്കിയതായും യാദവ് ട്വീറ്റ് ചെയ്തു. പ്രതിപക്ഷത്തിന്‍റെ മനോവീര്യം തകർക്കാൻ 150 കോടി രൂപയുടെ വിർച്വൽ റാലിയാണ് ബിജെപി നടത്തിയതെന്നും അദ്ദേഹം കൂട്ടിചേർത്തു.
ബിജെപി വെർച്വൽ റാലിയിലൂടെ പണത്തിന്‍റെ ശക്തി കാണിക്കുകയാണെന്ന് അഖിലേഷ് യാദവ് - BJP's Bihar virtual rally
പ്രതിപക്ഷത്തിന്‍റെ മനോവീര്യം തകർക്കാൻ 150 കോടി രൂപയുടെ വിർച്വൽ റാലിയാണ് ബിജെപി നടത്തിയതെന്നും സമാജ്‌വാദി പാർട്ടി പ്രസിഡന്‍റ് അഖിലേഷ് യാദവ്
ബിജെപി
ഞായറാഴ്ച നടന്ന വെർച്വൽ റാലിയിൽ ബിജെപി പ്രവർത്തകരെയും ബിഹാറിലെ ജനങ്ങളെയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അഭിസംബോധന ചെയ്തു. എൻഡിഎ ഭരണകാലത്ത് സംസ്ഥാനം ജനതാ രാജിലേക്ക് മാറിയെന്നും മുഖ്യമന്ത്രി നിതീഷ് കുമാറിന്‍റെ നേതൃത്വത്തിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി സഖ്യത്തിന് മൂന്നിൽ രണ്ട് ഭാഗം സീറ്റ് ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.