കൊല്‍ക്കത്ത: ബംഗാളിലെ മിഡ്‌നാപൂർ ജില്ലയില്‍ ബിജെപി പ്രവർത്തകനെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പാസ്ചിം മെഡിനിപൂരിലെ ആദിവാസി ബിജെപി പ്രവർത്തകയാനായ ബർഷാ ഹൻഡയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ത്രിണമൂണ്‍ കോണ്‍ഗ്രസാണ് കൊലക്ക് പിന്നില്ലെന്ന് ബിജെപി ആരോപിച്ചു. ത്രിണമൂല്‍ കോണ്‍ഗ്രസ് ഭരിക്കുന്ന ബംഗാളില്‍ പൈശാചികമായ നരഹത്യ നടന്നിട്ടും എന്തുകൊണ്ടാണ് പുരോഗമനവാദികള്‍ പ്രതികരിക്കാത്തതെന്ന് ബിജെപി ട്വീറ്റ് ചെയ്തു. ബിജെപി ഭരിക്കുന്ന സംസ്ഥാനമായിരുന്നെങ്കില്‍ പ്രതികരിക്കുമായിരുന്നില്ലേ എന്നും ട്വീറ്റില്‍ ചോദിച്ചു.
ബംഗാളില്‍ ബിജെപി പ്രവര്‍ത്തകനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി - BJP worker latest news
ത്രിണമൂണ്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് കൊലക്ക് പിന്നില്ലെന്ന് ബിജെപി ആരോപിച്ചു
ബംഗാളില്‍ ബിജെപി പ്രവര്‍ത്തകനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
അതേസമയം, ബർഷാ ഹൻഡ ക്രൂരമായി കൊല്ലപ്പെട്ടതാണെന്നും ആവശ്യമെങ്കില്‍ സ്ഥലം സന്ദര്‍ശിക്കുമെന്നും ബിജെപി സംസ്ഥാന കമ്മിറ്റി പ്രസിഡന്‍റ് ദിലീപ് ഘോഷ് പറഞ്ഞു.