ന്യൂഡൽഹി: പാർലമെൻ്റ് സമ്മേളനത്തിൽ ബിജെപി ജനങ്ങൾക്കാവശ്യമായ വികസന പ്രശ്നങ്ങൾ ചർച്ച ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സമ്മേളനത്തിന് മുൻമ്പുള്ള എല്ലാ പാർട്ടി നേതാക്കളും ഒത്തുചേർന്ന യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. 250-ാമത്തെ പാർലമെൻ്റ് സമ്മേളനത്തിൽ ഇന്ത്യൻ ജനതയെ ശാക്തീകരിക്കുന്നതിനായി ക്രിയാത്മക സംവാദങ്ങൾ സെഷനിൽ നടത്തുമെന്ന് യോഗത്തിൻ്റെ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് മോദി ട്വിറ്ററിൽ കുറിച്ചു.
പാർലമെൻ്റ് സമ്മേളനത്തിൽ വികസന പ്രശ്നങ്ങൾ ചർച്ച ചെയ്യുമെന്ന് പ്രധാനമന്ത്രി - പാർലമെൻ്റ് സമ്മേളനം വാർത്ത
250-ാമത്തെ പാർലമെൻ്റ് സമ്മേളനത്തിൽ ഇന്ത്യൻ ജനതയെ ശാക്തീകരിക്കുന്നതിനായി ക്രിയാത്മക സംവാദങ്ങൾ സെഷനിൽ നടത്തുമെന്ന് മോദി ട്വിറ്ററിൽ കുറിച്ചു
പാർലമെൻ്റ് സമ്മേളനത്തിൽ വികസന പ്രശ്നങ്ങൾ ചർച്ച ചെയ്യുമെന്ന് പ്രധാന മന്ത്രി
തുടർന്ന് നടന്ന എൻഡിഎ യോഗത്തിൽ കർഷകരെപ്പറ്റി നടന്ന ചർച്ചയിൽ കർഷകരുടെ ജീവിതത്തിൽ ഗുണപരമായ മാറ്റം വരുത്താൻ ഈ സഖ്യത്തിനാകുമെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. കേന്ദ്രമന്ത്രിമാരായ അമിത് ഷാ, തവർചാന്ദ് ഗെലോട്ട്, വി മുരളീധരൻ, അർജുൻ റാം മേഘാൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.