ന്യൂഡല്‍ഹി: വരുന്ന ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ എഎപി സര്‍ക്കാരിനെ താഴെയിറക്കുമെന്ന് മുതിര്‍ന്ന ബിജെപി നേതാവും കേന്ദ്ര മന്ത്രിയുമായ പ്രകാശ് ജവേദ്. ജനങ്ങള്‍ക്ക് എഎപി സര്‍ക്കാരിലുള്ള വിശ്വാസം നഷ്ടപ്പെട്ടെന്നും പ്രകാശ് ജാവേദ് പറഞ്ഞു. ഡല്‍ഹി വോട്ടര്‍മാര്‍ തേടുന്നത് കൃത്യമായ ഭരണം കാഴ്‌ചവെക്കുന്ന വികസനത്തെ അനുകൂലിക്കുന്ന ഏറ്റവും സത്യസന്ധമായ ഒരു സര്‍ക്കാരിനെയാണ് അതുകൊണ്ട് തന്നെ ജനങ്ങള്‍ ബിജെപിയെ തെരഞ്ഞടുക്കും. മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കേണ്ട കാര്യമില്ലെന്നും പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ പ്രവര്‍ത്തന മികവില്‍ ജനങ്ങള്‍ ഡല്‍ഹിയില്‍ ബിജെപിക്ക് വോട്ട് ചെയ്യുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
പൗരത്വ ഭേദഗതി നിയമ വിഷയത്തില്‍ എഎപിയും കോണ്‍ഗ്രസും രാജ്യത്തെ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണ്. എന്നാല്‍ നിയമത്തിനെതിരെ നടക്കുന്ന പ്രതിഷേധങ്ങള്‍ തെരഞ്ഞെടുപ്പിനെ ബാധിക്കില്ല. സിഎഎ ആരുടേയും പൗരത്വ നീക്കം ചെയ്യില്ലെന്നും പാകിസ്ഥാനിലും ബംഗ്ലാദേശിലും മതപരമായ പീഡനം അനുഭവിക്കുന്നവര്‍ക്ക് സഹായം ഉറപ്പ് നല്‍കുന്ന ഒന്നാണെന്നും പ്രകാശ് ജാവേദ് പറഞ്ഞു.