കേരളം

kerala

ETV Bharat / bharat

തെലങ്കാനയില്‍ 2023ല്‍ ബിജെപി അധികാരത്തില്‍ വരും: ജി കൃഷ്ണ റെഡ്ഡി - BJP will form government

പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച കൃത്യമായ രൂപരേഖ ഉണ്ടാക്കി കഴിഞ്ഞു. 2023ല്‍ ജനങ്ങളുടെ മനസ് കീഴടക്കി പാര്‍ട്ടി അധികാരത്തില്‍ വരും. അതിന്‍റെ തുടക്കമാണ് കഴിഞ്ഞി ദിവസം ഡബ്ബാക്ക് ഉപതെരഞ്ഞെുടുപ്പില്‍ ബിജെപി ജയിച്ചത്.

ജി കൃഷ്ണ റെഡ്ഡി  തെലങ്കാന  തെലങ്കാനയില്‍ ബിജെപി  തെലങ്കാന സര്‍ക്കാര്‍  ടിആര്‍എസിനെതിരെബിജെപി  BJP will form government  G Kishan Reddy
2023 തെലങ്കാനയില്‍ ബിജെപി അധികാരത്തില്‍ വരും: ജി കൃഷ്ണ റെഡ്ഡി

By

Published : Nov 17, 2020, 10:27 PM IST

ഹൈദരാബാദ്:2023ല്‍ തെലങ്കാനയില്‍ ബിജെപി അധികാരത്തില്‍ വരുമെന്ന് സംസ്ഥാന ആഭ്യന്തര വുകുപ്പ് മന്ത്രി ജി കൃഷ്ണ റെഡ്ഡി. സ്വജന പക്ഷപാതരാഷ്ട്രീയമാണ് സംസ്ഥാനത്തുള്ളതെന്നും അദ്ദേഹം ആക്ഷേപിച്ചു. പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച കൃത്യമായ രൂപരേഖ ഉണ്ടാക്കി കഴിഞ്ഞു. 2023ല്‍ ജനങ്ങളുടെ മനസ് കീഴടക്കി പാര്‍ട്ടി അധികാരത്തില്‍ വരും. അതിന്‍റെ തുടക്കമാണ് കഴിഞ്ഞി ദിവസം ഡബ്ബാക്ക് ഉപതെരഞ്ഞെുടുപ്പില്‍ ബിജെപി ജയിച്ചത്. തെലങ്കാനയിലെ ജനങ്ങള്‍ ബിജെപിയോട് ചായ്‌വുള്ളവരാണ്. തെലങ്കാന രാഷ്ട്ര സമിതിക്ക് നല്‍കിയ തിരിച്ചടിയാണ് ഡബ്ബയിലെ വിജയമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ടിആര്‍എസിനെയും അവരുടെ രാഷ്ട്രീയത്തേയും ഇന്നാട്ടിലെ ജനങ്ങള്‍ മടുത്തു. വരുന്ന തെരഞ്ഞെടുപ്പില്‍ അധികാരത്തില്‍ വരുമെന്ന് ഒബിസി മോര്‍ച്ച പ്രസിഡന്‍റ് കെ ലക്ഷമണ്‍ പറഞ്ഞു. തെലങ്കാനയിലെ ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നുണ്ട്. അതിന് ബിജെപി അധികാരത്തില്‍ എത്തണമെന്നും അദ്ദേഹം പറഞ്ഞു.

ABOUT THE AUTHOR

...view details