ഭോപ്പാൽ:സംസ്ഥാനത്ത് നടക്കാനിരിക്കുന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ ബിജെപി മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന് മധ്യപ്രദേശ് ആഭ്യന്തരമന്ത്രി നരോത്തം മിശ്ര. നവംബർ മൂന്നിന് 28 നിയമസഭാ മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. നവംബർ 10 വേട്ടെണ്ണൽ നടക്കും.
ഫലം തീരുമാനിക്കുന്നത് ദൈവം, നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ ബിജെപി വിജയിക്കും: നരോത്തം മിശ്ര - upcoming Assembly by-polls
സംസ്ഥാനത്തെ ജനങ്ങൾ കോൺഗ്രസിനെ നന്നായി മനസിലായിട്ടുണ്ടെന്നും ഉപതെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ പാർട്ടി അത് മനസിലാക്കുമെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.
![ഫലം തീരുമാനിക്കുന്നത് ദൈവം, നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ ബിജെപി വിജയിക്കും: നരോത്തം മിശ്ര നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ ബിജെപി വിജയിക്കും നിയമസഭാ ഉപതെരഞ്ഞെടുപ്പ് നരോട്ടം മിശ്ര മധ്യപ്രദേശ് ആഭ്യന്തരമന്ത്രി നരോട്ടം മിശ്ര കോൺഗ്രസ് Narottam Mishra upcoming Assembly by-polls BJP will do well in upcoming Assembly by-polls](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8994307-197-8994307-1601459656038.jpg)
നുണപറയുന്നത് തുടരുന്നതിനാൽ ജനങ്ങൾ കോൺഗ്രസിനെ വിജയിപ്പിക്കാൻ അനുവദിക്കില്ല എന്നതിൽ സംശയമില്ലെന്നും കോൺഗ്രസ് നേരത്തെ നൽകിയ പ്രകടന പത്രികയിലെ വാഗ്ദാനങ്ങൾ പാലിച്ചില്ലെന്നും നരോത്തം മിശ്ര പറഞ്ഞു. സംസ്ഥാനത്തെ ജനങ്ങൾ കോൺഗ്രസിനെ നന്നായി മനസ്സിലായിട്ടുണ്ടെന്നും ഉപതെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ പാർട്ടി അത് മനസിലാക്കുമെന്നും മിശ്ര പറഞ്ഞു. ജനങ്ങൾ ബിജെപിയെ വിജയിപ്പിക്കുമെന്നും വികസനമാണ് ബിജെപിയുടെ മുദ്രാവാക്യമെന്നും നരോത്തം മിശ്ര കൂട്ടിച്ചേർത്തു.
കമൽ നാഥിനെപ്പോലെ താനും ഹനുമാൻ ഭക്തനാണെന്നും ആർക്കും ദൈവങ്ങളുടെ ഭക്തനാകാമെന്നും തെരഞ്ഞെടുപ്പ് ഫലം തീരുമാനിക്കുന്നത് ദൈവമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.