കേരളം

kerala

ETV Bharat / bharat

ജാർഖണ്ഡില്‍ നക്‌സലിസത്തെ വേരോടെ പിഴുതെറിയുമെന്ന്‌ അമിത്‌ ഷാ

ജാർഖണ്ഡില്‍ വീണ്ടും ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയാല്‍ നക്‌സലിസത്തെ പൂര്‍ണ്ണമായും പിഴുതെറിയുമെന്ന് അമിത്‌ ഷാ ഉറപ്പ് നല്‍കി

BJP will completely uproot Naxalism in Jharkhand: Amit Shah  jharkhand election  naxalism  bjp will uproot naxalism  amit shah's promise at election rally at jharkhand  അധികാരത്തിലെത്തിയാല്‍ ജാര്‍ഖണ്ഡില്‍ നക്‌സലിസത്തെ വേരോടെ പിഴിതെറിയുമെന്ന്‌ അമിത്‌ ഷാ  ബിജെപി
അധികാരത്തിലെത്തിയാല്‍ ജാര്‍ഖണ്ഡില്‍ നക്‌സലിസത്തെ വേരോടെ പിഴിതെറിയുമെന്ന്‌ അമിത്‌ ഷാ

By

Published : Nov 28, 2019, 6:07 PM IST

റാഞ്ചി : ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയാല്‍ ജാര്‍ഖണ്ഡില്‍ നക്‌സലിസത്തെ വേരോടെ പിഴുതെറിയുമെന്ന്‌ ആഭ്യന്തര മന്ത്രി അമിത്‌ ഷാ. ജാര്‍ഖണ്ഡ്‌ ഇന്ന്‌ പുരോഗമനത്തിന്‍റെ പാതയിലാണെന്നും അതിനിടയിലെ പ്രധാന തടസ്സമായി നില്‍ക്കുന്നത്‌ നക്‌സലിസമാണെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി രഘുബര്‍ ദാസിന്‍റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ നക്‌സലിസത്തെ ഇല്ലാതാക്കി വരുകയാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

അസ്വസ്ഥതതകളും തടസ്സങ്ങളും നിലനില്‍ക്കുന്ന സ്ഥലത്ത്‌ പുരോഗമനം ബുദ്ധിമുട്ടാണ്. ബുള്ളറ്റില്‍ നിന്നല്ല ബാലറ്റില്‍ നിന്നാണ് പുരോഗമനം ഉണ്ടാകുന്നതെന്നും അമിത്‌ ഷാ വ്യക്തമാക്കി. നവംബര്‍ 30 മുതല്‍ ഡിസംബര്‍ 20 നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിന്‌ മുന്നോടിയായുള്ള റാലിയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്‌. ഡിസംബര്‍ 23നാണ് വോട്ടെണ്ണല്‍.

ABOUT THE AUTHOR

...view details