കേരളം

kerala

ETV Bharat / bharat

ഹൗഡി മോദി: പ്രധാനമന്ത്രിക്ക് സ്വീകരണമൊരുക്കാന്‍ ബിജെപി - പ്രധാനമന്ത്രിക്ക് വരവേല്‍പ്പ്

ഡല്‍ഹി ഇന്ദിരാ ഗാന്ധി വിമാനത്താവളത്തില്‍ ശനിയാഴ്ചയാണ് സ്വീകരണ പരിപാടി. 50000 ബിജെപി പ്രവര്‍ത്തകരെ പങ്കെടുപ്പിക്കാനാണ് നീക്കം.

പ്രധാനമന്ത്രി

By

Published : Sep 27, 2019, 8:44 PM IST

ന്യൂഡല്‍ഹി: അമേരിക്കയിലെ ഹ്യൂസ്റ്റണില്‍ നടന്ന "ഹൗഡി മോദി" പരിപാടിയില്‍ പങ്കെടുത്ത് തിരിച്ചെത്തുന്ന പ്രധാനമന്ത്രിക്ക് സ്വീകരണം നല്‍കാനൊരുങ്ങി ബിജെപി. ലോക ശ്രദ്ധയാകര്‍ശിച്ച പരിപാടിയിലും യുഎന്‍ സമ്മേളനങ്ങളിലും പങ്കെടുത്ത പ്രധാനമന്ത്രി ശനിയാഴ്ചയാണ് തിരിച്ചെത്തുക. ഡല്‍ഹിയിലെ ഇന്ദിരാ ഗാന്ധി വിമാനത്താവളത്തില്‍ എത്തുന്ന മോദിക്ക് സ്വീകരണം നല്‍കുമെന്ന് ബിജെപി ഡല്‍ഹി ഘടകത്തിന്‍റെ അധ്യക്ഷന്‍ മനോജ് തിവാരി അറിയിച്ചു.

ഹൗഡി മോദിക്ക് ലഭിച്ച വലിയ ലോകശ്രദ്ധ കണക്കിലെടുത്താണ് സ്വീകരണം സംഘടിപ്പിക്കുന്നത്. 50000 പാര്‍ട്ടി നേതാക്കള്‍ പരിപാടിയില്‍ പങ്കെടുക്കുമെന്നാണ് കരുതുന്നത്. തീവ്രവാദത്തിനെതിരെ കഴിഞ്ഞ ദിവസങ്ങളില്‍ പ്രധാനമന്ത്രി കൈക്കൊണ്ട പക്വമായ നിലപാടുകള്‍ ചരിത്രപരമാണെന്നും തിവാരി പറഞ്ഞു. ലോക രാഷ്ട്രീയത്തിന് ഇത് മാതൃകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ABOUT THE AUTHOR

...view details