ന്യൂഡല്‍ഹി: ഭാരതീയ ജനതാ പാര്‍ട്ടിയുടെ പുതിയ ദേശീയ പ്രസിഡന്‍റിനെ ഇന്ന് പ്രഖ്യാപിക്കും. പാര്‍ട്ടിക് സ്വപ്‌നതുല്യമായ നേട്ടങ്ങള്‍ സമ്മാനിച്ച അമിത് ഷായ്ക്ക് പകരമാണ് പുതിയ നേതാവ് പാര്‍ട്ടിയുടെ തലപ്പത്തേക്ക് എത്തുന്നത്.നരേന്ദ്ര മോദി മന്ത്രിസഭയിലെ ആഭ്യന്തര മന്ത്രിയായ ശേഷവും അമിത് ഷാ തന്നെയാണ് പ്രസിഡന്‍റ് സ്ഥാനത്തും തുടര്‍ന്നിരുന്നത്. പാര്‍ട്ടി ആസ്ഥാനമായ ദിന്‍ ദയാല്‍ ഉപാദ്യായ മാര്‍ഗില്‍ നിന്നാണ് പുതിയ പ്രസിഡന്‍റിനെ പ്രഖ്യാപിക്കുക.
അമിത് ഷായുടെ പിന്‍ഗാമിയെ ഇന്നറിയാം - ബിജെപി വാര്‍ത്തകള്‍
പാര്‍ട്ടിയുടെ ദേശീയ പ്രസിഡന്‍റ് സ്ഥാനത്തേക്ക് നിലിവിലെ വര്‍ക്കിങ് പ്രസിഡന്‍റായ ജഗത് പ്രകാശ് നദ്ദ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടാനാണ് സാധ്യത.

അമിത് ഷായുടെ പിന്‍ഗാമിയെ ഇന്നറിയാം
പ്രസിഡന്‍റ് സ്ഥാനത്തേക്ക് നിലവിലെ വര്‍ക്കിങ് പ്രസിഡന്‍റായ ജഗത് പ്രകാശ് നദ്ദ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുമെന്നാണ് റിപ്പോര്‍ട്ട്. രാവിലെ 10.30ന് നദ്ദ നോമിനേഷന്‍ നല്‍കും. ഹിമാചല്‍ പ്രദേശ് മുന്‍ മന്ത്രിയായിരുന്ന നദ്ദ 2019 ജൂണ്‍ മുതലാണ് പാര്‍ട്ടി വര്‍ക്കിങ് പ്രസിഡന്‍റായി സേവനമനുഷ്‌ടിക്കുന്നത്. പാര്‍ട്ടി സംസ്ഥാന നേതാക്കള്‍, ജനറല്‍ സെക്രട്ടറിമാര്‍, മുതിര്‍ന്ന നേതാക്കള്‍ എന്നിവര്‍ ആസ്ഥാനമായ ദിന്‍ ദയാല്‍ ഉപാദ്യായ മാര്‍ഗില്‍ എത്തും.