കേരളം

kerala

ETV Bharat / bharat

പശ്ചിമ ബംഗാളില്‍ തൃണമൂല്‍ ബി.ജെ.പി സംഘര്‍ഷം - Clash

സംഘര്‍ഷത്തില്‍ നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി.

പശ്ചിമ ബംഗാളില്‍ തൃണമൂല്‍ ബി.ജെ.പി സംഘര്‍ഷം

By

Published : Oct 23, 2019, 11:57 PM IST

പശ്ചിമ ബംഗാള്‍: കൂച്ച് ബിഹാറില്‍ തൃണമൂല്‍ കോണ്‍ഗ്രസ്, ബി.ജെ.പി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. ദിന്‍ഹാതയില്‍ ഇരു പാര്‍ട്ടികളുടെയും പ്രാദേശിക പാര്‍ട്ടി ഓഫിസുകള്‍ക്ക് തീയിട്ടു. സംഘര്‍ഷത്തില്‍ നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. സംഘര്‍ഷത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ പരസ്‌പരം പഴിചാരുകയാണ്.

പശ്ചിമ ബംഗാളില്‍ തൃണമൂല്‍ ബി.ജെ.പി സംഘര്‍ഷം; പരസ്‌പരം പഴിചാരി പാര്‍ട്ടി പ്രവര്‍ത്തകര്‍

ബസന്തര്‍ഹട്ട് പ്രദേശത്ത് തങ്ങളുടെ പാര്‍ട്ടി പ്രവര്‍ത്തകരുടെ രണ്ട് കടകളും വീടും പാര്‍ട്ടി ഓഫീസും നശിപ്പിക്കപ്പെട്ടതായി തൃണമൂല്‍ കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്‍റ് അബ്ദുല്‍ ജലീല്‍ ആരോപിച്ചു. അതേ സമയം തൃണമൂല്‍ കോണ്‍ഗ്രസ് ആക്രമം അവസാനിപ്പിക്കണമെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്‍റ് മാലതി റവ ആവശ്യപ്പെട്ടു. തങ്ങളുടെ പാര്‍ട്ടി ഓഫീസുകള്‍ വ്യാപകമായി ആക്രമിക്കപ്പെടുകയാണ്. ബി.ജെ.പി സമാധാനമാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പൊലീസ് ലാത്തിച്ചാര്‍ജില്‍ നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. നിരവധി പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

For All Latest Updates

TAGGED:

BJPTMCClash

ABOUT THE AUTHOR

...view details